Tech
Trending

സാംസങ് നിയോ ക്യുഎൽഇഡി ടിവികൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിന്റെ നിയോ ക്യുഎൽഇഡി ടിവികളുടെ പുതിയ പ്രീമിയം ലൈനപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. നിരവധി പുതുമയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് നിയോ ക്യുഎൽഇഡി ടിവികൾ പുറത്തിറക്കിയിരിക്കുന്നത്.ക്യുഎൻ 800 എ (75 ഇഞ്ച്, 65 ഇഞ്ച്), ക്യുഎൻ 900 എ (85 ഇഞ്ച്) എന്നീ രണ്ടു മോഡലുകളിൽ നിയോ ക്യുഎൽഇഡി 8കെ ടിവികൾ ലഭ്യമാണ്.നിയോ ക്യുഎൽഇഡി ടിവി ശ്രേണിയുടെ വില 99,990 രൂപ മുതലാണ് തുടങ്ങുന്നത്. ഉൽപന്നങ്ങൾ എല്ലാ സാംസങ് റീട്ടെയിൽ സ്റ്റോറുകളിലും പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് സ്റ്റോറുകളിലും സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ, മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമായിരിക്കും.


നിയോ ക്യുഎൽഇഡി ടിവിയിലെ പ്രധാന ഫീച്ചറുകളിലൊന്ന് ക്വാണ്ടം മിനി എൽഇഡിയാണ്. ഈ മിനി എൽഇഡികൾ സാധാരണ എൽഇഡികളേക്കാൾ 40 മടങ്ങ് ചെറുതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് മികച്ച വെളിച്ചവും ദൃശ്യ മികവും കാണിക്കാൻ അനുവദിക്കുന്നു. ഇത് ഇരുണ്ട പ്രദേശങ്ങളെ ഇരുണ്ടതും തിളക്കമുള്ള പ്രദേശങ്ങളെ തെളിച്ചമുള്ളതാക്കുന്നതിൽ മികച്ചുനിൽക്കുന്നു. തൽഫലമായി കൂടുതൽ ആഴത്തിലുള്ള എച്ച്ഡിആർ അനുഭവം ലഭിക്കുന്നുണ്ട്.നിയോ ക്യുഎൽഇഡി ടിവികൾ സാംസങ്ങിന്റെ നിയോ ക്വാണ്ടം പ്രോസസറുമായാണ് വരുന്നത്. ഇൻപുട്ട് ഗുണനിലവാരം പരിഗണിക്കാതെ പ്രോസസറിന് ചിത്രത്തിന്റെ ഗുണനിലവാരം 4 കെ, 8 കെ പിക്ചർ ഔട്ട്‌പുട്ടിലേക്ക് ഒപ്റ്റിമൈസ് ചെയ്യാൻ കഴിയും.ഗെയിമിങ്ങിനായി മോഷൻ എക്‌സിലറേറ്റർ ടർബോ പ്ലസ് ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. നിയോ ക്യുഎൽഇഡി ടിവി മോഡലുകളിൽ ഗെയിമിങ് കേന്ദ്രീകരിച്ചുള്ള ഒട്ടേറെ സവിശേഷതകളുമുണ്ട്. ഇതിനായി ഉയർന്ന ഫ്രെയിം റേറ്റ്, വിആർആർ (വേരിയബിൾ റിഫ്രെഷ് റേറ്റ്), എ‌എൽഎൽ‌എം (ഓട്ടോ ലോ ലാറ്റൻസി മോഡ്), ഇ‌എ‌ആർ‌സി (എൻഹാസ്ഡ് ഓഡിയോ റിട്ടേൺ ചാനൽ) തുടങ്ങി സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button