Tech
Trending

സാംസങ് നിയോ ക്യുഎല്‍ഇഡി ടിവി വിപണിയിൽ അവതരിപ്പിച്ചു

പുതിയ നിയോ ക്യുഎല്‍ഇഡി 8കെ, 4കെ ടിവികൾ അവതരിപ്പിച്ച് സാംസങ് ഇന്ത്യ. 50 മുതല്‍ 98 ഇഞ്ച് വരെ സ്‌ക്രീന്‍ വലുപ്പത്തിൽ ലഭിക്കുന്ന ക്യുഎല്‍ഇഡി ടിവികളുടെ 4 കെ പതിപ്പിന്റെ വില 1,41,990 രൂപ മുതലും 8 കെ പതിപ്പിന്റെ വില 3,14,990 രൂപ മുതലുമാണ് ആരംഭിക്കുന്നത്. പുതിയ സ്മാര്‍ട് ടിവികള്‍ സാംസങ് റീട്ടെയില്‍ സ്റ്റോറുകളിലും സാംസങ്ങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറിലും സാംസങ് ഷോപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.സാംസങ് നിയോ ക്യുഎല്‍ഇഡി 8 കെ ടിവി 98, 85, 75, 65 ഇഞ്ച് വേരിയന്റുകളിലും നിയോ ക്യുഎല്‍ഇഡി 4കെ ടിവി QN95C (65, 55 ഇഞ്ച്), QN90C (85, 75, 65, 55, 50 ഇഞ്ച്), QN85C (65, 55 ഇഞ്ച്) എന്നി മോഡലുകളിലുമാണ് വിപണിയിലെത്തിയത്.സാംസങ് നിയോ ക്യുഎല്‍ഇഡി 8കെ, 4കെ ടിവികളില്‍ സാംസങ്ങിന്റെ അഡ്വാന്‍സ്ഡ് ന്യൂറല്‍ ക്വാണ്ടം പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ടിവികളില്‍ സ്മാര്‍ട് ഹബ്ബും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ടിവിയിലൂടെ നേരിട്ട് അവരുടെ വീട്ടിലെ സ്മാട് ഉപകരണങ്ങള്‍ പുറത്തുനിന്ന് നിയന്ത്രിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. കൂടാതെ ഇന്ത്യയില്‍ 100 ചാനലുകള്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യ വിഡിയോ ഓണ്‍ ഡിമാന്‍ഡ് സര്‍വീസും സാംസങ് നല്‍കുന്നുണ്ട്.

നിയോ ക്യുഎല്‍ഇഡി ടിവികള്‍ മികവാര്‍ന്ന ഡിസൈനും ഉയര്‍ന്ന നിലവാരമുള്ള ഇമേജ് പ്രോസസ്സിങ്ങും വാഗ്ദാനം ചെയ്യുന്നുവെന്ന് സാംസങ് അവകാശപ്പെടുന്നു. നിയോ ക്യുഎല്‍ഇഡി ടിവിയില്‍ ക്വാണ്ടം മട്രിക്സ് ടെക്നോളജി പ്രോയും ക്യുഎല്‍ഇഡി 8 കെയില്‍ ന്യൂറല്‍ ക്വാണ്ടം പ്രോസസര്‍ 8 കെയും ഉണ്ട്. ഇത് വ്യൂ ആംഗിളുകളും ഡിസ്പ്ലേ ഗുണനിലവാരവും കണ്ടെന്റ് ഡെപ്ത്തും മെച്ചപ്പെടുത്തുന്നു.സാംസങ്ങിന്റെ സ്വന്തം വെര്‍ച്വല്‍ അസിസ്റ്റന്റായ ബിക്സ്ബിക്ക് പുറമേ നിയോ ക്യുഎല്‍ഇഡി ടിവികള്‍ അലക്സ ബില്‍റ്റ്-ഇന്‍ സഹിതം വരുന്നു. 16:9, 21:9, 32:9 എന്നീ ആസ്‌പെക്റ്റ് റേഷ്യോയില്‍ ഗെയിം ബാറിലും ഉള്ളടക്കം നല്‍കുന്നതിന് സൂപ്പര്‍ അള്‍ട്രാവൈഡ് ഗെയിംവ്യൂവിനൊപ്പം മോഷന്‍ എക്സെലറേറ്റര്‍ ടര്‍ബോ പ്രോയ്ക്കൊപ്പമാണ് സാംസങ്ങിന്റെ നിയോ ക്യുഎല്‍ഇഡി 8കെ ടിവികള്‍ വരുന്നത്.സാംസങ് നിയോ ക്യുഎല്‍ഇഡി 8കെയും ഡോള്‍ബി അറ്റ്മോസ് പിന്തുണയോടെ 90W 6.2.4 ചാനല്‍ ഓഡിയോ സിസ്റ്റം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 3ഡി സറൗണ്ട് ശബ്ദ മികവിനായി ഒബ്ജക്റ്റ് ട്രാക്കിങ് സൗണ്ട് പ്രോ (OTS Pro) യ്ക്കൊപ്പമാണ് ഇത് വരുന്നത്.ഗെയിമര്‍മാര്‍ക്ക് മികച്ച ഗെയിമിങ് അനുഭവത്തിനായി ഡിസ്പ്ലേ 144 Hz വരെ റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു.

Related Articles

Back to top button