
ഇന്ത്യയിലെ സാംസങ് ഗ്യാലക്സി Z ഫോൾഡ് 2 വില ദക്ഷിണകൊറിയൻ ടെക് ഭീമൻ ഒടുവിൽ വെളിപ്പെടുത്തി. സെപ്റ്റംബർ 14 മുതൽ പുതിയ ഫോൾഡബിൾ ഫോണിന്റെ പ്രീ ഓർഡറുകൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഗ്യാലക്സി അൺപാക്ക്ഡ് 2020 പാർട്ട് 2 വെർച്ച്വൽ ഇവന്റിനിടെ ഈ മാസം ആദ്യം ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അപ്പോൾ വില വിവരങ്ങൾ പങ്കു വെച്ചിരുന്നില്ല.
സാംസങ് ഗ്യാലക്സി Z ഫോൾഡ് 2 വിന്റെ പ്രീ ഓർഡറുകൾ കുറച്ചു കാലമായി യുഎസിൽ നടക്കുന്നു. ഒടുവിൽ ഇന്ത്യയിലും പ്രീ ഓർഡറുകൾ ആരംഭിച്ചു. ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് കമ്പനി ചില ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.1,49,999 രൂപയാണ് ഫോണിൻറെ ഇന്ത്യയിലെ വില. ഈ ഫോൺ സാംസങ് ഡോട്ട് കോമിലും പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും മിസ്റ്റിക് ബ്ലാക്ക്, മിസ്റ്റിക് ബ്രോൺസ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സാംസങ് എക്സ്പീരിയൻസ് സ്റ്റോറിലും സാംസങ് ഡോട്ട് കോമിലും 12 മാസത്തേക്ക് നോൺ കോസ്റ്റ് ഇഎംഐ ലഭിക്കും. കൂടാതെ അവർക്ക് നാല് മാസത്തേക്ക് യൂട്യൂബ് പ്രീമിയം അംഗത്വം 22% കിഴിവിൽ മൈക്രോസോഫ്റ്റ് ഓഫീസ് 365 ഉം ആസ്വദിക്കാം.
ആൻഡ്രോയ്ഡ് 10 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 7.6 ഫുൾ എച്ച് ഡി+ ഫോൾഡബിൾ, 120 Hz റിഫ്രഷിംഗ് റേറ്റിനൊപ്പം ഡൈനാമിക് അമലെഡ് ഇൻഫിനിറ്റി – ഒ ഡിസ്പ്ലേ, കവറിൽ 816×2,260 പിക്സൽ റെസലൂഷനുള്ള 6.2 ഇഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഫ്ലക്സ് ഡിസ്പ്ലേ പ്ലേ എന്നിവയാണ് ഇതിലൊരുക്കിയിട്ടുള്ളത്. 12gb എൽപിഡിസിആർ 5 റാമിനൊപ്പം ഒക്ക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 865+ Soc ആണ് ഫോണിന്റെ കരുത്ത്.മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാൻ കഴിയാത്ത 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജാണ് ഈ സ്മാർട്ട് ഫോണിന്റെ സവിശേഷത. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി എഫ്/ 1.8 ലെൻസുള്ള 12 മെഗാപിക്സൽ സെൻസർ, എഫ്/ 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസർ, ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണം എന്നിവയും എഫ്/2.4 ടെലിഫോട്ടോ ലെൻസുള്ള 12 മെഗാപിക്സൽ സെൻസർ, സെൽഫി കൾക്കായി കവർ സ്ക്രീനിൽ 10 മെഗാപിക്സൽ ക്യാമറകളും എഫ്/ 2.2 ലെൻസുള്ള പ്രധാന ഡിസ്പ്ലേ ഇതിലൊരുക്കിയിട്ടുണ്ട്.