Tech
Trending

സില്ലി റോയേലിലെ സ്‌ക്വിഡ് ഗെയിം മോഡിന്റെ സീസണ്‍ 2 അപ്‌ഡേറ്റ് എത്തി

ഇന്ത്യൻ ഗെയിമിങ് കമ്പനിയായ സൂപ്പർ ഗെയിമിങ് നിർമിച്ച സില്ലി വേൾഡ് എന്ന ഗെയിമിലെ ‘സ്ക്വിഡ് റോയേൽ’ ഗെയിമിങ് മോഡിന്റെ രണ്ടാം സീസൺ പുറത്തിറക്കി. ഇന്ത്യയിലടക്കം വലിയ സ്വീകാര്യത നേടിയ വെബ് സീരീസായ സ്ക്വിഡ് ഗെയിമിനെ ആധാരമാക്കി തയ്യാറാക്കിയ ഗെയിം മോഡ് ആണിത്. ഇതിനകം ഏഴര ലക്ഷം പ്രീ രജിസ്ട്രേഷൻ ഇതിനായി ലഭിച്ചിട്ടുണ്ട്. പുതിയ ഗെയിം മോഡുകളും അവതരിപ്പിച്ചിട്ടുണ്ട്.40 പേർക്ക് സ്ക്വിഡ് റോയേൽ കളിക്കാം. നേരത്തെ 12 കളിക്കാർക്കാണ് സ്ക്വിഡ് റോയേൽ ലോബിയിൽ പ്രവേശിക്കാനാകുമായിരുന്നത്.സില്ലി റോയേൽ ഗെയിം മോഡ് അവതരിപ്പിക്കുമ്പോൾ ‘റെഡ് ലൈറ്റ് ഗ്രീൻ ലൈറ്റ്’ ഗെയിം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ സീസൺ രണ്ടിൽ ഹണി കോമ്പ് ഡൽഗോണ, ടഗ് ഓഫ് വാർ എന്നീ ഗെയിമുകളും സില്ലി റോയേലിൽ ചേർക്കും.ഗെയിം അവതരിപ്പിച്ചത് മുതൽ ആളുകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മാറ്റമാണിതെന്ന് സില്ലി റോയേൽ ജനറൽ മാനേജരും സഹ സ്ഥാപകനുമായ ക്രിസ്റ്റിൽ ഡിക്രൂസ് പറഞ്ഞു.ഏറ്റവും ഉയർന്ന സ്കോർ ഉള്ള കളിക്കാർക്ക് ഡിസ്കോർഡ് റാഫിളിൽ പ്രവേശിക്കാനും പ്ലേസ്റ്റേഷൻ 5 ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടാനും കഴിയും.ഒന്നിലധികം പേർക്ക് ഒരേ സമയം കളിക്കാൻ സാധിക്കുന്ന ഇന്ത്യൻ നിർമിത ഗെയിം ആണ് സില്ലി വേൾഡ്. ഒരു കോടിയിലേറെ പേർ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ജയിൽ ബ്രേക്ക്, ഹൈഡ് ആന്റ് സീക്ക്, മർഡർ മിസ്റ്ററി തുടങ്ങിയ ഗെയിമിങ് മോഡുകളും ഇതിലുണ്ട്.ആൻഡ്രോയിഡിലും, ഐഓഎസിലും ഇപ്പോൾ സ്ക്വിഡ് റൊയേൽ മോഡ് ലഭ്യമാണ്.

Related Articles

Back to top button