Tech
Trending

സാംസങ് ഗാലക്‌സി എസ്23 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു

സാംസങിന്റെ ഗാലക്‌സി എസ് 23 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗാലക്‌സി എസ്23, ഗാലക്‌സി എസ് 23+, ഗാലക്‌സി എസ് 23 അള്‍ട്ര എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ഈ ഫോണിനുള്ളത്. ഫെബ്രുവരി ഒന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഫോണുകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍ കളര്‍ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്‌സി എസ് 23 അള്‍ട്ര വിപണിയിലെത്തുക. എന്നാല്‍ സാംസങ്.കോം വെബ്‌സൈറ്റില്‍ ചുവപ്പ്, ഗ്രാഫൈറ്റ്, ലൈം, സ്‌കൈ ബ്ലൂ നിറങ്ങളിലും ഫോണ്‍ ലഭിക്കും. ഗാലക്‌സി എസ്23 അള്‍ട്രായുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 1,24,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജ് പതിപ്പിന് 13,4900 രൂപയും ഒരു ടിബി സ്റ്റോറേജ് പതിപ്പിന് 15,4999 രൂപയും ആണ് വില. അതേസമയം സാംസങ് ഗാലക്‌സി എസ്23+ ഫാന്റം ബ്ലാക്ക്, ക്രീം നിറങ്ങളിലാണ് വിപണിയിലെത്തുത. ഇതിന്റെ എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 94,999 രൂപയും എട്ട് ജിബി റാം 512 ജിബി സ്റ്റോറേജ് പതിപ്പിന് 10,4,999 രൂപയും ആണ് വില. ഗാലക്‌സി എസ് 23 ഫോണിന്റെ എട്ട് ജിബി റാം, 128 ജിബി സ്‌റ്റോറേജ് പതിപ്പിന് 74999 രൂപയാണ് വില. ഇതിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 79999 രൂപയാണ്. ഫാന്റം ബ്ലാക്ക്, ക്രീം, പച്ച, ലാവന്റര്‍ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസറാണ് ഫോണിന് ശക്തിപകരുന്നത്.

Related Articles

Back to top button