
ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് (Samsung) തങ്ങളുടെ ഗാലക്സി എസ്23 സീരീസിൽ പുതിയ ഫോൺ കൂട്ടിച്ചേർക്കാനൊരുങ്ങുകയാണ്.ഈ വർഷം അവസാനത്തോടെ കമ്പനി സാംസങ് ഗാലക്സി എസ്23 എഫ്ഇ (Samsung Galaxy S23 FE) എന്ന ഡിവൈസ് പുറത്തിറക്കും. ഫ്ലാഗ്ഷിപ്പ് സീരീസിലെ ഫാൻ എഡിഷൻ സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായി വരുമെന്നാണ് സൂചനകൾ.സാംസങ് ഗാലക്സി എസ്23 ഫാൻ എഡിഷൻ സ്മാർട്ട്ഫോണിൽ എക്സിനോസ് ചിപ്പ്സെറ്റായിരിക്കും ഉണ്ടായിക്കുക.സാംസങ് ഗാലക്സി എസ്23 എഫ്ഇ സ്മാർട്ട്ഫോണിൽ 50 എംപി പിൻ ക്യാമറയായിരിക്കും ഉണ്ടായിരിക്കുക എന്ന് സൂചനകളുണ്ട്. 6 ജിബി, 8 ജിബി റാം ഓപ്ഷനുകളും 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. സാംസങ് ഗാലക്സി എസ്23 എഫ്ഇ അതിന്റെ മുൻഗാമികളായ ഫാൻ എഡിഷൻ ഫോണുകളിലുള്ള അതേ 4,500 എംഎഎച്ച് ബാറ്ററിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.ഗാലക്സി എസ് സീരീസിൽ വരുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണാണ് ഫാൻ എഡിഷൻ ഫോണുകൾ. ഗാലക്സി എസ്20 സീരീസിന്റെ ഫാൻ എഡിഷൻ അടക്കം മികച്ച ജനപ്രിതിയാണ് നേടിയത്.