Tech
Trending

സാംസങ് ഗ്യാലക്‌സി എം14 5ജി ഫോണ്‍ വിപണിയിൽ അവതരിപ്പിച്ചു

വ്യത്യസ്തമായ ഫീച്ചറുകളുമായി സാംസങ് ഗാലക്‌സി എം14 5ജി ഫോണുകള്‍ അവതരിപ്പിച്ചു. ഏപ്രില്‍ 21ന് ഉച്ചയ്ക്ക് 12 മണിയോടെ ഫോണ്‍ വിപണിയില്‍ എത്തും. 13,490 രൂപയാണ് ഫോണിന്റെ അടിസ്ഥാനവില. ആമസോണ്‍, സാംസങ് ഡോട്ട്.കോമിലും തിരഞ്ഞെടുത്ത റിട്ടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും. 50 എംപി ട്രിപ്പിള്‍ ക്യാമറ, 6000 എംഎഎച്ച് ബാറ്ററി, 5 എന്‍എം പ്രോസസര്‍ തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് ഗ്യാലക്‌സി എം14 5ജി ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.ഫോണ്‍ കോളിനിടെ പരിസരത്ത് നിന്നുള്ള ബഹളങ്ങളും മറ്റ് ശബ്ദങ്ങളും കുറയ്ക്കുന്ന വോയ്‌സ് ഫോക്കസ് സംവിധാനമാണ് ഫോണിലെ മറ്റൊരു പ്രധാന സവിശേഷത. സാംസങ് വാലറ്റ് സൗകര്യവും ഫോണിലുണ്ട്.2019 ല്‍ ഗ്യാലക്‌സി എം ഇന്ത്യയില്‍ ഇറങ്ങിയതിനു ശേഷം ദശലക്ഷക്കണക്കിന് ആരാധകനാണ് എം സീരീസിനുള്ളത്. മുന്‍നിര സവിശേഷതകളുമായി വരുന്ന എം 14 ഫൈവ് ജി അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് സാംസങ് ഇന്ത്യ മൊബൈല്‍ ബിസിനസ് ജനറല്‍ മാനേജര്‍ അക്ഷയ് റാവു പറഞ്ഞു.

Related Articles

Back to top button