Tech
Trending

സാംസങ് ഗ്യാലക്സി എം 12 പുറത്തിറക്കി

സാംസങിൻറെ പുത്തൻ സ്മാർട്ട് ഫോൺ സാംസങ് ഗ്യാലക്സി എം 12 പുറത്തിറക്കി. സാംസങ് ഗ്യാലക്സി എം 11 സ്മാർട്ട്ഫോണിനെ പിൻഗാമിയായാണ് ഈ ഫോണെത്തുന്നത്. 3ജിബി+32 ജി ബി,4 ജിബി+ 128ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. 6.5 ഇഞ്ച് എച്ച് ഡി പ്ലസ് ടിഎഫ്ടി ഇൻഫിനിറ്റി ഡിസ്പ്ലേയുള്ള ഈ ഫോണിൻറെ പ്രധാന പ്രത്യേകത വശത്തായി നൽകിയിരിക്കുന്ന ഫിംഗർപ്രിൻറ് സെൻസർ, 6000 എംഎച്ച് ബാറ്ററി എന്നിവയാണ്. എക്സിനോസ് 850 പ്രൊസസർ ചിപ്പിനു സമാനമായ ഒരു ഒക്ടാകോർ പ്രൊഫസർ ചീപ്പാണ് ഫോണിന് കരുത്തേകുന്നത്.


48 മെഗാപിക്സൽ പ്രധാന ക്യാമറ, 5 മെഗാ പിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മൈക്രോ സെൻസർ, 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ എന്നിവയുൾപ്പെടുന്ന ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. അട്രാക്റ്റീവ് ബ്ലാക്ക്, എലഗൻസ് ബ്ലൂ, ട്രെൻഡി എമറാൾഡ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. എന്നാൽ ഫോണിൻറെ വില ഇതുവരെയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button