Tech
Trending

ഇന്ത്യയിൽ 2 പുത്തൻ സ്റ്റോറുകൾ തുറക്കാനൊരുങ്ങി ആപ്പിൾ

പ്രീമിയം ടെക്നോളജി ബ്രാന്റായ ആപ്പിൾ (Apple) ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കുന്നു. ആപ്പിൾ സ്റ്റോറുകൾ ഏപ്രിൽ 18 മുതൽ രാജ്യത്ത് പ്രവർത്തനം ആരംഭിക്കും. മുംബൈയിലാണ് ഇന്ത്യയിലെ ആദ്യത്ത ആപ്പിൾ റീട്ടെയിൽ സ്റ്റോർ തുറക്കാൻ പോകുന്നത്. രണ്ടാമത്തെ സ്റ്റോർ ഡൽഹിയിൽ പ്രവർത്തനം ആരംഭിക്കും. ഏപ്രിൽ 20ന് ആണ് രണ്ടാമത്തെ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്.ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ആപ്പിൾ ഉൽപന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനും പുതിയ സ്റ്റോറുകളിലൂടെ സാധിക്കും. വർഷങ്ങളായി ഇന്ത്യയിൽ ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന ബ്രാന്റിന്റെ രാജ്യത്തെ സുപ്രധാന ചുവടുവെപ്പാണ് ഈ ആപ്പിൾ സ്റ്റോറുകൾ .

മുംബൈയിലെ ആപ്പിൾ സ്റ്റോർ ഏപ്രിൽ 18 ന് രാവിലെ 11 ന് തുറക്കുമെന്ന് കുപെർട്ടിനോ ആസ്ഥാനമായുള്ള ആപ്പിൾ സ്ഥിരീകരിച്ചു, അതേസമയം, കമ്പനിയുടെ രണ്ടാമത്തെ സ്റ്റോറായ ആപ്പിൾ സകേത് ഏപ്രിൽ 20ന് 10 മണിക്ക് ഡൽഹിയിലും തുറക്കും. സാകേത് സ്റ്റോറിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. രാജ്യ തലസ്ഥാനത്തുള്ള ഐക്കണിക് ഗേറ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണിത്. എന്നാൽ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിൾ ബികെസി സ്റ്റോർ സ്ഥിതി ചെയ്യുന്നത്. ഐതിഹാസികമായ കാളി പീലി ടാക്സി ആർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്ത മുംബൈ സ്റ്റോറിന്റെ ആദ്യ ചിത്രങ്ങൾ ആപ്പിൾ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കുന്നതിനോടനുബന്ധിച്ച് ആപ്പിൾ ‘മുംബൈ റൈസിങ്’ എന്ന പേരിൽ പ്രോഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ പ്രാദേശിക സമൂഹത്തെയും സംസ്‌കാരത്തെയും ആഘോഷിക്കുന്നതിനോടൊപ്പം ആപ്പിളിന്റെ ഉൽപന്നങ്ങളും സേവനങ്ങളും കൂടുതൽ പേരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം നടത്തുന്നത്.

Related Articles

Back to top button