
സാംസങ് പുതുതായി പ്രഖ്യാപിച്ച എഫ് സീരീസിലെ ആദ്യ ഫോണായ സാംസങ് ഗാലക്സി എഫ് 41 ഒക്ടോബർ എട്ടിന് ഇന്ത്യൻ വിപണിയിലെത്തും. 6000 എംഎഎച്ച് ബാറ്ററിയും സൂപ്പർ അമലേഡ് ഡിസ്പ്ലേയുമാണ് ഫോണിലുൾപ്പെടുത്തിയിരിക്കുന്നത്. ഫ്ലിപ്കാർട്ട് പേജിൽ പുറത്തുവിട്ട ടീച്ചറിൽ ഫോണിൻറെ ലോഞ്ചിനായി ഒരു വെർച്ച്വൽ ഇവൻറ് ഹോസ്റ്റ് ചെയ്യുമെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്.6000 എംഎഎച്ച് ബാറ്ററി, സൂപ്പർ അമലേഡ് ഡിസ്പ്ലേ, ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണം, പിന്നിൽ ഫിംഗർ പ്രിൻറ് സ്കാനർ, എന്നിവയുൾപ്പെടെ ഗാലക്സി എഫ് 41 നുള്ള ചില സവിശേഷതകൾ ഫ്ലിപ്കാർട്ട് പേജിൽ പരാമർശിക്കുന്നുണ്ട്.

കറുപ്പ്, നീല, പച്ച എന്നീ കളർ ഓപ്ഷനുകളിലാണ് ഫോൺ വിപണിയിലെത്തുന്നത്. ഗ്യാലക്സി എം 31 ന്റെ പുനർനിർമ്മിച്ച പതിപ്പായിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. കാരണം വരാനിരിക്കുന്ന ഫോണിൻറെ സ്ക്രീമാറ്റിക്സ് ഗ്യാലക്സി എം31 മായി വളരെയധികം സമാനതകൾ കാണിക്കുന്നു .എഫ് സീരീസ് ഫോണുകൾക്ക് 15000 രൂപ മുതൽ 20,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ഗ്യാലക്സി എഫ് 41 എന്ന് വിശ്വസിക്കപ്പെടുന്ന SM-F415F എന്ന മോഡൽ നമ്പറുള്ള ഫോൺ ഗ്രീക്ക്ബെഞ്ചിൽ കണ്ടെത്തിയിരുന്നു. എക്സിനോസ് 9611 Soc, 6 ജിബി റാം, ആൻഡ്രോയ്ഡ് 10 എന്നിവയായിരുന്നു അതിൽ വ്യക്തമാക്കിയിരുന്ന ഫീച്ചറുകൾ.