
സാംസങ് ഗാലക്സി എഫ് സീരീസിലെ അരങ്ങേറ്റ ഫോണായ സാംസങ് ഗാലക്സി എഫ് 41 ഇന്ന് ഇന്ത്യൻ വിപണിയിലവതരിപ്പിക്കും. 6000 എംഎഎച്ച് ബാറ്ററിയും അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലേയുമാണ് ഫോണിൻറെ പ്രധാന പ്രത്യേകത. 64 മെഗാപിക്സൽ പ്രധാന ക്യാമറയും ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഫോണിലൊരുക്കിയിട്ടുണ്ട്.

6 ജിബി റാം പാക്ക് ചെയ്ത് ആൻഡ്രോയ്ഡ് 10 ലായിരിക്കും ഫോൺ പ്രവർത്തിക്കുകയെന്ന സൂചനകളുണ്ട്. ഇന്ന് വൈകിട്ട് 5.30ന്സാംസങ് ഇന്ത്യയുടെ സോഷ്യൽ അക്കൗണ്ട്സ് ഓൺലൈനിൽ തൽസമയം സംരക്ഷണം ചെയ്യുന്ന പരിപാടിയിലായിരിക്കും ഫോൺ അവതരിപ്പിക്കുക. 15,000 രൂപ മുതൽ 20,000 രൂപ വരെയായിയിരിക്കും ഇതിൻറെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക ലഞ്ചിനു ശേഷം ഫോൺ ഫ്ലിപ്കാർട്ട്, സാംസങ് ഓൺലൈൻ സ്റ്റോറുകൾ എന്ന വഴി ഉപഭോക്താക്കൾക്ക് ലഭിക്കും.
ബ്ലാക്ക്, ബ്ലൂ, ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വിപണിയിലെത്തുക. ഫ്ലിപ്കാർട്ടിലെ ഫോണിൻറെ ടീസർ ഫോണിൽ നേർത്ത ബെസ്സലുകളുള്ള സൂപ്പർ അമോലെഡ് ഇൻഫിനിറ്റി – യു ഡിസ്പ്ലേ, 64 മെഗാപിക്സൽ പ്രധാന ക്യാമറയോടു കൂടിയ ത്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണം, 6000 എംഎഎച്ച് ബാറ്ററി, പിന്നിൽ ഫിംഗർ പ്രിൻറ് സെൻസർ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.