Tech
Trending

സാംസങ്, ഗ്യാലക്സി എ24 അവതരിപ്പിച്ചു

സാംസങ്ങിന്റെ പുതിയ എ-സീരീസ് ഹാൻഡ്സെറ്റ് ഗ്യാലക്‌സി എ24 വിയറ്റ്നാമിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ സ്‌മാർട് ഫോണാണിത്. ഹാൻഡ്സെറ്റിന്റെ വില സാംസങ് പ്രഖ്യാപിച്ചിട്ടില്ല. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ലൈം ഗ്രീൻ, വാമ്പയർ ബ്ലാക്ക്, സിൽവർ മിറർ, ബർഗണ്ടി തുടങ്ങി കളർ ഓപ്ഷനുകളിൽ ഗ്യാലക്സി എ24 ലഭ്യമാകും.6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്‌ഡി+ (1080 x 2340 പിക്‌സൽ) ഡിസ്‌പ്ലേയുള്ള ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.0 ഒഎസിലാണ് പ്രവർത്തിക്കുന്നത്. മോഡൽ വ്യക്തമാക്കാത്ത 2.2GHz ക്ലോക്കിങ് ഒക്ടാ-കോർ പ്രോസസറാണ് ഗ്യാലക്സി എ24 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. പിൻ പാനലിന്റെ മുകളിൽ ഇടത് കോണിൽ പ്രത്യേക വൃത്താകൃതിയിലുള്ള സ്ലോട്ടിൽ ലംബമായാണ് ക്യാമറ ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം എൽഇഡി ഫ്ലാഷ് പാനലുമുണ്ട്. 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.ഗ്യാലക്‌സി എ 24 ഹാൻഡ്‌സെറ്റിന്റെ ചാർജിങ് വിശദാംശങ്ങൾ സാംസങ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 5,000 എംഎഎച്ച് ആണ് ബാറ്ററി. സ്‌മാർട് ഫോൺ 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button