Auto
Trending

ഇ.വികള്‍ക്ക് മാത്രമുള്ള ടയറുമായി ജെ.കെ.ടയർ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി പ്രത്യേക ടയര്‍ പുറത്തിറക്കി ഇലക്ട്രിക് വാഹനങ്ങളോടുള്ള പിൻതുണ അറിയിച്ചിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ടയര്‍ നിര്‍മാതാക്കളായ ജെ.കെ.ടയേഴ്സ്.ഇലക്ട്രിക് ബസുകള്‍, ട്രക്കുകള്‍, എല്‍.സി.വികള്‍, കാറുകള്‍ എന്നിവയ്ക്ക് ഇണങ്ങുന്ന ഇ.വി. സ്‌പെസിഫിക് സ്മാര്‍ട്ട് റേഡിയല്‍ ടയറുകളാണ് ജെ.കെ. ടയേഴ്‌സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇ.വി. സ്‌പെസിഫിക് നെക്സ്റ്റ് ജെന്‍ ഡിസൈന്‍ ഫിലോസഫിയിലാണ് ഈ ടയറുകള്‍ ഒരുങ്ങിയിട്ടുള്ളത്.ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് ഈ ടയറുകളുടെ നിര്‍മാണം. അള്‍ട്രാ-ലോ റോളിങ്ങ് റെസിസ്റ്റന്‍സ്, ഉയര്‍ന്ന വെറ്റ് ആന്‍ഡ് ഡ്രൈ ട്രാക്ഷന്‍, ദീര്‍ഘകാല ഉപയോഗം, ഏറ്റവും കുറഞ്ഞ ഊര്‍ജ ഉപയോഗം എന്നിവയാണ് ഈ ടയര്‍ ഉറപ്പാക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

കുറഞ്ഞ ടയര്‍ നോയിസ് ഉറപ്പാക്കുന്നതിനായി എഫ്.ഇ.എ. സിമുലേഷനുകള്‍ ഉപയോഗിച്ചുള്ള ത്രെഡാണ് പാറ്റേണാണ് ഈ ടയറുകളില്‍ നല്‍കിയിട്ടുള്ളത്.ഇലക്ട്രിക് ബസുകള്‍, ട്രക്കുകള്‍, ലൈറ്റ് കൊമേഷ്യല്‍ വെഹിക്കിള്‍ എന്നിവയ്ക്കായി 17.5, 22.5 ഇഞ്ച് വലിപ്പത്തിലുള്ള ട്യൂബ് ലെസ് ടയറുകളാണ് ഒരുക്കിയിട്ടുള്ളത്.ഇലക്ട്രിക് ട്രക്ക്, ബസുകള്‍, എല്‍.സി.വികള്‍, പാസഞ്ചര്‍ ഇലക്ട്രിക് കാറുകള്‍, എസ്.യു.വികള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവ ആവശ്യപ്പെടുന്ന പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്നതിനായി കമ്പനി വികസിപ്പിച്ച ട്രീല്‍ ടി.എം.പി.എസ് സെല്‍സറുകള്‍ ഘടിപ്പിച്ചാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ടയറുകള്‍ ഒരുക്കിയിട്ടുള്ളത്.

Related Articles

Back to top button