
ഏറ്റവും കൂടുതൽ ഹാൻഡ്സെറ്റുകൾ വിൽക്കുന്ന കമ്പനികളിലൊന്നായ സാംസങ്ങിന്റെ പുതിയ മോഡൽ ഫോണുകൾ ഇന്ത്യയിലെത്തി. ഗാലക്സി എ52, എ72 ഹാൻഡ്സെറ്റുകളാണ് വിൽപനയ്ക്കെത്തിയത്. രാജ്യാന്തരതലത്തിൽ മാർച്ച് 17 ന് അവതരിപ്പിച്ചതാണ് ഗാലക്സി എ52, എ72. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എ51 ന്റെ പരിഷ്കരിച്ച പതിപ്പാണ് എ52.സെൽഫി ക്യാമറയ്‌ക്കായുള്ള പഞ്ച്-ഹോൾ കട്ട് ഔട്ട്, ഇടുങ്ങിയ ബെസലുകൾ, ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ, ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് രണ്ട് ഫോണുകളിലെയും പ്രധാന ഫീച്ചറുകൾ. സ്‌നാപ്ഡ്രാഗൺ 720 ജി എസ്ഒസി, 256 ജിബി വരെ സ്റ്റോറേജ്, ആൻഡ്രോയിഡ് 11 ഒഎസ്, 8 ജിബി റാം, 64 എംപി പ്രൈമറി ക്യാമറ എന്നിവയാണ് ഇരു ഫോണുകളിലെയും മറ്റുചില ഫീച്ചറുകൾ.
ഇന്ത്യയിൽ സാംസങ് ഗാലക്‌സി എ 52 വില 6 ജിബി + 128 ജിബി മോഡലിന് 26,499 രൂപയും 8 ജിബി + 128 ജിബി സ്റ്റോറേജ് പതിപ്പിന് 27,999 രൂപയുമാണ്. ബ്ലാക്ക്, ബ്ലൂ, വയലറ്റ്, വൈറ്റ് കളർ ഓപ്ഷനുകളിലെല്ലാം ഫോണുകൾ ലഭിക്കും. ഗാലക്‌സി എ 72 വില 8 ജിബി + 128 ജിബിക്ക് 34,999 രൂപയും 8 ജിബി + 256 ജിബി മോഡലിന് 37,999 രൂപയുമാണ് വില. ഈ ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
ഗാലക്‌സി എ 52

6.5 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, സെൽഫി സ്‌നാപ്പറിനായി പഞ്ച്-ഹോൾ ഡിസ്‌പ്ലേ, 800 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയും ഗാലക്‌സി എ 52 ലുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി കൂടുതൽ വികസിപ്പിക്കാവുന്ന 256 ജിബി ഇന്റേണൽ സ്റ്റോറേജും 8 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 720 ജി എസ്ഒസിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 അധിഷ്‌ഠിത വൺയുഐ 3.1 ആണ് ഒഎസ്.ഗാലക്സി എ42 ൽ 64 എംപി പ്രൈമറി സെൻസർ ( എ എഫ് ഒഐഎസ്), 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണുള്ളത്. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 32 എംപി ക്യാമറയുമുണ്ട്. 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററി, ഡോൾബി അറ്റ്‌മോസ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയുണ്ട്. 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു.
ഗാലക്‌സി എ 72

ഗാലക്‌സി എ 72 ൽ 6.7 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, സെൽഫി സ്‌നാപ്പറിനായി പഞ്ച്-ഹോൾ ഡിസ്‌പ്ലേ, 800 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 720 ജി എസ്ഒസിയിലാണ് ഫോണ്‍ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 അധിഷ്‌ഠിത വൺയുഐ 3.1 ആണ് ഒഎസ്. ഫോണിന് 25W ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയുണ്ട്.64 എംപി പ്രൈമറി സെൻസർ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഗാലക്‌സി എ 72 അവതരിപ്പിക്കുന്നത്. മുൻവശത്ത്, സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി 32 എംപി ക്യാമറയും ഉണ്ട്. 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു.