
സാംസങ്,ഫ്ലിപ്കാർട്ട് പങ്കാളിത്തത്തിൽ സ്മാർട്ട് അപ്ഗ്രേഡ് പ്ലാനെന്ന പേരിൽ പുതിയ ഉപഭോക്തൃ പദ്ധതിയാരംഭിക്കുന്നു. ഈ പദ്ധതിയിലൂടെ സാംസങ് ഫോൺ വാങ്ങുന്ന ഉപഭോക്താവിന് ഫോണിൻറെ മൊത്തവിലയുടെ 70% നൽകി ഫോൺ സ്വന്തമാക്കാം. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇഎംഐ എന്നീ സൗകര്യങ്ങളിലൂടെ ഉപഭോക്താവിന് പണമടയ്ക്കാം. 12 മാസത്തിനുശേഷം ഉപഭോക്താവിന് ഫ്ലിപ്കാർട്ടിലൂടെ പഴയ ഫോൺ ഒരു പുതിയ ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുവാനും പഴയ ഫോൺ തിരികെ നൽകുവാനും സാധിക്കും. ഫ്ലിപ്കാർട്ടിലൂടെ വിൽക്കുന്ന സാംസങ് ഉപകരണങ്ങളിൽ മാത്രമേ ഈ അപ്ഗ്രേഡ് പ്ലാൻ ലഭ്യമാകൂ.

ഫോണുകളിലുണ്ടാകുന്ന വികാസങ്ങൾക്കനുസരിച്ച് അവ അപ്ഗ്രേഡ് ചെയ്യാനാഗ്രഹിക്കുന്ന തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇത്തരമൊരു പ്ലാൻ വാഗ്ദാനം ചെയ്യുന്നതിന് സാംസങുമായി പങ്കാളിയാകുന്നതിൽ താങ്കൾ സന്തുഷ്ടരാണെന്ന് ഫ്ലിപ്കാർട്ടിന്റെ സീനിയർ ഡയറക്ടർ ആദിത്യ സോണി പറഞ്ഞു.
ഇന്ത്യൻ സ്മാർട്ട്ഫോൺ ഇൻഡസ്ട്രിയിൽ നൽകുന്ന പ്രോഗ്രാമുകളിൽ ഫ്ലിപ്കാർട്ട് സ്മാർട്ട് അപ്ഗ്രേഡ് പ്ലാൻ ഒരു വിപ്ലവമാകുമെന്ന് സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ് സീനിയർ ഡയറക്ടർ സന്ദീപ് അറോറ അഭിപ്രായപ്പെട്ടു.