Big B
Trending

ഏപ്രിൽ മുതൽ കയ്യിൽ കിട്ടുന്ന ശമ്പളം തുക കുറഞ്ഞേക്കും

അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ശമ്പള ഘടനയിൽ മാറ്റം വന്നേക്കുമെന്ന് സൂചനകൾ. 2021 ഏപ്രിൽ മുതൽ കയ്യിൽ കിട്ടുന്ന ശമ്പളം തുകയിൽ കുറവുണ്ടായേക്കാം. 2019ലെ പുതിയ വേതന നിയമപ്രകാരം കമ്പനികൾ ശമ്പള ഘടന പുതുക്കുമ്പോഴാണ് ഇത് സംഭവിക്കുക.


പുതിയ നിയമപ്രകാരം അലവൻസുകൾ മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഇതിൻറെ ഭാഗമായി തൊഴിലുടമകൾ അടിസ്ഥാന ശമ്പളം വർധിപ്പിക്കേണ്ടതായും വരും. ഇതിന് ആനുപാതികമായി ഗ്രാവിറ്റി പെയ്മെൻറും പി എഫിലേക്കുള്ള ജീവനക്കാരുടെ വിഹിതവും കൂടുകയും ചെയ്യും.അടിസ്ഥാന ശമ്പളം 50 ശതമാനത്തിനു താഴെയാക്കി അലവൻസുകൾ കൂട്ടിയുമാണ് പല സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് വേതന നൽകുന്നത്. അതുകൊണ്ടുതന്നെ പുതിയ നിയമം നിലവിൽ വരുന്നതോടെ കമ്പനികളുടെ ശമ്പളയിനത്തിലുള്ള ചെലവുകൾ വർദ്ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജീവനക്കാർക്ക് തൽക്കാലത്തേക്ക് വരുമാനം കുറയുമെങ്കിലും വിരമിക്കൽ സമയത്ത് കൂടുതൽ തുക ലഭിക്കാനിതിടയാക്കും.

Related Articles

Back to top button