Tech
Trending

എച്ച്ഡി കോളിങ്, വിഡിയോ പ്ലെയർ ഫീച്ചറുകളുമായി അത്യുഗ്രൻ നോക്കിയ 4ജി ഫോൺ എത്തി

എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ ഫീച്ചർ ഫോൺ നോക്കിയ 110 4ജി ഇന്ത്യയിൽ അവതരിപ്പിച്ചു. രാജ്യാന്തര വിപണിയിൽ ജൂണിൽ അവതരിപ്പിച്ച ഈ ഫോണിൽ പുതിയതും ആകർഷകവുമായ നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.പുതിയ നോക്കിയ 110 4ജി ഫീച്ചർ ഫോണിന്റെ ഇന്ത്യയിലെ വില 2,799 രൂപയാണ്. യെല്ലോ, അക്വാ, ബ്ലാക്ക് കളർ വേരിയന്റുകളിൽ വരുന്ന ഫോൺ ജൂലൈ 24ന് വിൽപനയ്ക്കെത്തും. നോക്കിയ ഡോട്ട് കോം, ആമസോൺ.ഇൻ എന്നിവയിലൂടെ ഫോൺ വാങ്ങാം.4ജി കണക്റ്റിവിറ്റി തന്നെയാണ് നോക്കിയ 110 4ജിയുടെ പ്രധാന മികവ്. എച്ച്ഡി വോയ്‌സ് കോളിങ് പിന്തുണയുമുണ്ട്. 1.8 ഇഞ്ച് ക്യുവിജിഎ (120×160 പിക്‌സൽ) കളർ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 128 എംബി റാമും 48 എംബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്, മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബി വരെ സ്റ്റോറേജ് ലഭിക്കും. കൂടാതെ 0.8 മെഗാപിക്സൽ ക്യുവിജിഎ റിയർ ക്യാമറയും ഉണ്ട്. സീരീസ് 30+ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.


13 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം, 16 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 5 മണിക്കൂർ 4ജി ടോക്ക് ടൈം എന്നിവ നൽകുന്ന 1,020 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 110 4ജി പായ്ക്ക് ചെയ്യുന്നത്. വയർ, വയർലെസ് എഫ്എം റേഡിയോയും ഫോണിലുണ്ട്.നിങ്ങളുടെ ഹെഡ്‌ഫോണുകൾ കണക്റ്റുചെയ്യാതെ തന്നെ എഫ്എം റേഡിയോ കേൾക്കാൻ കഴിയും. നോക്കിയ 110 4ജിയിൽ വിഡിയോ പ്ലെയർ, എം‌പി 3 പ്ലെയർ ഉണ്ട്. ഐക്കണിക് സ്‌നേക്ക് പോലുള്ള ക്ലാസിക് ഗെയിമുകളും ഇതിൽ ഉൾപ്പെടുന്നു. ടോർച്ച്, മൈക്രോ യുഎസ്ബി പോർട്ട് പിന്തുണയും ഉണ്ട്. ചാർജിങ്ങിന് യുഎസ്ബി പോർട്ട് ഉപയോഗിക്കാം. നോക്കിയ 110 4ജി ഫീച്ചർ ഫോണിന് ഡ്യുവൽ സിം (നാനോ) സ്ലോട്ടുകളുമുണ്ട്.

Related Articles

Back to top button