ഗൂഗിള്‍ പിക്സല്‍ 7, പിക്സല്‍ 7 പ്രോ ഫോണുകള്‍ ഒക്ടോബര്‍ ആറിന് പുറത്തിറക്കും. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ പിക്സല്‍ 6 സീരീസ് ഫോണുകളുടെ പിന്‍ഗാമികളെ അവതരിപ്പിക്കുമെന്ന സൂചന കമ്പനി നല്‍കിയിരുന്നു. ഗൂഗിളിന്റെ യുഎസ് വെബ്സൈറ്റില്‍ ഒക്ടോബര്‍ ആറിന് പരിപാടി നടത്തുന്നതായാണ് പ്രഖ്യാപനം. പരിപാടിയില്‍ പുതിയ ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ബാനറും നല്‍കിയിട്ടുണ്ട്.ഗൂഗിളിന്റെ തന്നെ രണ്ടാം തലമുറ ടെന്‍സര്‍ പ്രൊസസര്‍ ശക്തിപകരുന്ന ഫോണുകളില്‍ ആന്‍ഡ്രോയിഡ് 13 ഓഎസ് ആയിരിക്കും ഗൂഗിള്‍ 7, 7 പ്രോ ഫോണുകളില്‍ ഉണ്ടാവുക. ഇതോടൊപ്പം ഗൂഗിള്‍ പിക്സല്‍ വാച്ചും പുതിയ നെസ്റ്റ് സ്മാര്‍ട് ഹോം ഉപകരണങ്ങളും അവതരിപ്പിച്ചേക്കും.ഗൂഗിള്‍ പുറത്തിറക്കുന്ന ആദ്യ സ്മാര്‍ട് വാച്ച് ആണ് ഗൂഗിള്‍ പിക്സല്‍ വാച്ച്. മേയില്‍ നടന്ന പരിപാടിയില്‍ വാച്ച് പുറത്തിറക്കുന്നതായി സൂചന നല്‍കിയിരുന്നു.പുതിയ വെയര്‍ ഒഎസിലായിരിക്കും വാച്ചിന്റെ പ്രവര്‍ത്തനം.
Related Articles
Check Also
Close