
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് (എംസിഎക്സ്) പ്രകൃതിദത്ത റബറിന്റെ അവധി വ്യാപാരത്തിന് സെബി അനുമതി നൽകി. ഉൽപാദനത്തിലും ഇറക്കുമതിയിലുമായി പ്രകൃതിദത്ത റബറിന് ഇന്ത്യയിൽ വലിയ വിപണിയുണ്ട്.

സെബിയുടെ അനുമതി ലഭിച്ചതോടെ എത്രയും പെട്ടെന്ന് തന്നെ എംസിഎക്സിൽ റബ്ബറിന്റെ അവധി വ്യാപാരം ആരംഭിക്കുമെന്ന് എംസിഎക്സ് അധികൃതർ അറിയിച്ചു. അവധി വ്യാപാരം ആരംഭിക്കുന്നതോടെ 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടറികൾക്കായിരിക്കും വില നിശ്ചയിക്കുക. ഇപ്പോൾ പാലക്കാടാണ് ഡെലിവറി കേന്ദ്രമായ നിശ്ചയിച്ചിട്ടുള്ളത്.