Big B
Trending

റബ്ബർ വില കുതിച്ചുയർന്നു

റബർ വില ഉയർന്നിരിക്കുന്നത് 4 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക്. കഴിഞ്ഞ ആഴ്ച അവസാനിക്കുമ്പോൾ വില കിലോഗ്രാമിനു 169 രൂപയായിരുന്നു.വില ഇനിയും വർധിക്കാനുള്ള സാധ്യത ബാക്കിനിർത്തിക്കൊണ്ടാണു വ്യാപാരം അവസാനിച്ചതെന്നതും ശ്രദ്ധേയമാണ്.


റിബ്ബ്ഡ് സ്മോക്ഡ് ഷീറ്റ്’ വിഭാഗത്തിൽപ്പെട്ട നാലാം ഗ്രേഡ് റബറിന്റെ വില വാരാന്ത്യത്തിൽ ക്വിന്റലിന് 16,900 രൂപയിലേക്ക് ഉയർന്നപ്പോൾ ഒരാഴ്ചയ്ക്കിടയിലുണ്ടായ വർധന 800 രൂപ. ആർഎസ്എസ് – 5 ന്റെ വില 940 രൂപ വർധിച്ച് 16,500 വരെ എത്തുകയും ചെയ്തു.രാജ്യാന്തര വിപണികളിലെ വിലക്കയറ്റത്തിന്റെ പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിലും കാണാൻ സാധിച്ചത്.രാജ്യാന്തര വിലയിലെ വർധന മൂലം ഇറക്കുമതിയിൽ ഇടിവുണ്ടായതും ഇവിടെ വില വർധനയ്ക്കു സഹായകമായി.ചില രാജ്യങ്ങളിൽ ഫംഗസ് ബാധ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്. തന്മൂലം രാജ്യാന്തര വിപണിയിലെ വിലക്കയറ്റം തുടർന്നേക്കാം. കടുത്ത വേനലിന്റെ ദിവസങ്ങളാണു വരാനിരിക്കുന്നത് എന്നതിനാൽ ആഭ്യന്തര ഉൽപാദനം കുറയും. രണ്ടും കൂടിയാകുമ്പോൾ ആഭ്യന്തര വിപണിയിൽ വില ഇനിയും ഉയർന്നുകൂടായ്കയില്ല.വരുംനാളുകളിലും ഡിമാൻഡിൽ ഇടിവു പ്രതീക്ഷിക്കുന്നില്ല.

Related Articles

Back to top button