Tech
Trending

ഗൂഗിള്‍ പ്ലേയില്‍ പുതിയ ഡാറ്റാ സേഫ്റ്റി സെക്ഷന്‍ വരുന്നു

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറായ ഗൂഗിള്‍ പ്ലേയില്‍ പുതിയ ഡാറ്റാ സേഫ്റ്റി സെക്ഷന്‍ വരുന്നു. ആപ്ലിക്കേഷനുകളുടെ ഡാറ്റാ ശേഖരണ രീതികള്‍ സംബന്ധിച്ചും അവ എങ്ങനെയാണ് സുരക്ഷിതമായി സൂക്ഷിക്കുന്നത് എന്നത് സംബന്ധിച്ചുമുള്ള വ്യക്തമായ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ ഇവിടെ വ്യക്തമാക്കണം.വിശദമായ വിവരങ്ങളില്ലാതെ എതെല്ലാം വിവരങ്ങളാണ് ആപ്പുകള്‍ ശേഖരിക്കുന്നത് മാത്രം കാണിച്ചാല്‍ മതിയാവില്ല. ഉപഭോക്താക്കള്‍ അവരുടെ ഡാറ്റ എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നും അവ മറ്റുള്ളവരുമായി പങ്കുവെക്കുന്നുണ്ടോ എന്നുമെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.നാളെ മുതല്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. ഈ വിഭാഗത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ജൂലായ് 20 വരെ ഡെവലപ്പര്‍മാര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി വിവിധ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് ഗൂഗിള്‍ പറഞ്ഞു. ക്യാമറ, ലോക്കേഷന്‍ പോലുള്ള പെര്‍മിഷനുകൾ ചോദിക്കുമ്പോള്‍ അത് ഒരുതവണ ഉപയോഗിക്കാനും, ആപ്പ് ഉപയോഗിക്കുമ്പോള്‍ മാത്രം ഉപയോഗിക്കാനും, എല്ലായിപ്പോഴും ഉപയോഗിക്കാനുമുള്ള അനുമതികള്‍ നല്‍കാനുള്ള ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ട്. പ്രൈവസി ഡാഷ്‌ബോര്‍ഡില്‍ നിന്നും ആപ്പുകള്‍ എ്‌തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് കാണാനാവും.

Related Articles

Back to top button