Big B
Trending

ആർടിജിഎസ്, എൻഇഎഫ്ടി എന്നിവവഴി ഇനി വാലറ്റുകൾക്കും പണം കൈമാറാം

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്(ആർടിജിഎസ്), നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി) എന്നിവവഴി പണംകൈമാറാൻ ബാങ്കിതര ഫിൻടെക് സ്ഥാപനങ്ങൾക്കും ആർബിഐ അനുമതി നൽകി.വായ്പാവലോകന യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ബാങ്കുകൾക്കുമാത്രമാണ് ഇതിന് കഴിഞ്ഞിരുന്നത്.


ആർബിഐ അനുമതി ലഭിച്ചതോടെ പേ ടിഎം, ഫോൺ പേ പോലുള്ള വാലറ്റുകൾക്കും ഈ സംവിധാനമുപയോഗിച്ച് ബാങ്കുകളിലേയ്ക്കോ മറ്റുവാലറ്റുകളിലേയ്ക്കോ യിപിഐ സംവിധാനമില്ലാതെതന്നെ പണംകൈമാറാൻകഴിയും.ഒരു ഡിജിറ്റൽ വാലറ്റിൽനിന്ന് മറ്റൊരുവാലറ്റിലേയ്ക്ക് പണംകൈമാറാനും ഇതോടെ കഴിയും. ഒപ്പം പ്രീ പെയ്ഡ് കാർഡ്, എടിഎം ഓപ്പറേറ്റർമാർ തുടങ്ങിയവർക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.പെയ്മെൻറ് ബാങ്കുകളിലെ നിക്ഷേപ പരിധി രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. നിലവിൽ ഇത് ഒരു ലക്ഷം രൂപയായിരുന്നു . ഉപഭോക്താക്കളുടെ പ്രത്യേകിച്ച് എംഎസ്എംഇകളുടെ ചെറുകിട വ്യാപാരികളുടെയും ഒക്കെ ആവശ്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം.

Related Articles

Back to top button