Big B
Trending

ഏപ്രിൽ 18ന് ആർടിജിഎസ് വഴിയുള്ള പണമിടപാടുകൾ തടസ്സപ്പെടും

സാങ്കേതിക സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി റിയൽ ടൈം ഗ്രോസ് സെറ്റിൽമന്റ്(ആർടിജിഎസ്)വഴി പണമിടപാടുകൾ തടസ്സപ്പെടുമെന്ന് ആർബിഐ അറിയിച്ചു.ഏപ്രിൽ 18ന് പുലർച്ചെ മുതൽ ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ 14 മണിക്കൂറാണ് ആർടിജിഎസ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകൾ തടസ്സപ്പെടുക.അതേസമയം, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി)വഴിയുള്ള ഇടപാടുകൾക്ക് തടസ്സമുണ്ടാകില്ല. അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കണമെന്നും ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button