
ഇൻറർസെപ്ടർ 650, കോണ്ടിനെന്റൽ ജി ടി 650 മോട്ടോർ സൈക്കിളുകളിൽ ഓപ്ഷണൽ വ്യവസ്ഥയിൽ അലോയ് വീൽ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ്. കാഴ്ചയിലും ഒട്ടും പിന്നിലല്ലെങ്കിലും ഇൻറർസെപ്ടർ 650, കോണ്ടിനെന്റൽ ജി ടി 650 മോട്ടോർ സൈക്കിളുകളെ കൂടുതൽ ആകർഷകമാക്കുന്നതിനു വേണ്ടിയാണ് അലോയ് വീലുകൾ ഉൾപ്പെടുത്തുന്നത്.

ഇരു വാഹനങ്ങളെയും കൂടുതൽ ആകർഷകമാക്കുന്നതിന് പുതുതായി രൂപകൽപ്പന ചെയ്യുന്ന സവിശേഷ ആക്സസറി കിറ്റിലാവും അലോയ് വീലുകൾ ഇടം പിടിക്കുക. ഇതിനു പുറമേ വരുംനാളുകളിൽ ട്രിപ്പിൾ നാവിഗേഷൻ സൗകര്യവും ഇരു വാഹനങ്ങളിലും ലഭ്യമായേക്കും. കഴിഞ്ഞമാസം അവതരിപ്പിച്ച മിറ്റിയോർ 350 ട്രിയോ ക്രൂസറിലാണ് റോയൽ എൻഫീൽഡ് ആദ്യമായി ട്രിപ്പ് നാവിഗേഷൻ സൗകര്യം അവതരിപ്പിച്ചത്. വിലയിലും സാങ്കേതിക മികവിലും ഇൻറർസെപ്ടർ 650, കോണ്ടിനെന്റൽ ജി ടി 650 മോട്ടോർ സൈക്കിളുകൾക്ക് ഇന്ത്യൻ വിപണിയിൽ നേരിട്ട് മത്സരമില്ലെന്നതാണ് നിലവിലെ സ്ഥിതി. ഇന്ത്യയിൽ മാത്രമല്ല ഇരുവാഹനങ്ങളും വിദേശ വിപണിയിലും മികച്ച സ്വീകാര്യത കൈവരിച്ചിരുന്നു.