Tech
Trending

രാജ്യത്ത് നിയമം കര്‍ശനമാക്കിയാൽ ഇന്ത്യ വിടുമെന്ന് വിപിഎൻ കമ്പനികൾ

രാജ്യത്ത് ഉപയോക്തൃ ഡേറ്റ സൂക്ഷിക്കണമെന്ന നിയമം കർശനമാക്കിയാൽ ഇന്ത്യ വിടുമെന്ന് വിപിഎൻ കമ്പനികളുടെ മുന്നറിയിപ്പ്. ഉപയോക്തൃ ഡേറ്റ സംഭരിക്കാൻ നിർബന്ധിക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ദാതാക്കൾക്കായുള്ള ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങൾ ഇന്ത്യൻ സെർവറുകൾ അടച്ചുപൂട്ടാൻ ഇടയാക്കുമെന്ന് പ്രമുഖ വിപിഎൻ സേവന ദാതാക്കളിൽ ഒന്നായ നോഡ് വിപിഎൻ മുന്നറിയിപ്പ് നൽകി.ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇതിനാൽ മറ്റ് വഴികളൊന്നും അവശേഷിക്കുന്നില്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ സെർവറുകൾ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്യുമെന്നാണ് നോർഡ് വിപിഎൻ മാതൃ കമ്പനിയായ നോഡ് സെക്യൂരിറ്റിയുടെ വക്താവ് പട്രീസിജ സെർനിയസ്‌കൈറ്റ് പറഞ്ഞത്.വിപിഎൻ ദാതാക്കളും ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളും അഞ്ച് വർഷത്തേക്ക് ഉപയോക്താക്കളുടെ രേഖകൾ സൂക്ഷിക്കണമെന്ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു. സ്വകാര്യ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് സർക്കാരിന്റെ പുതിയ നീക്കം.ഉപയോക്താക്കളുടെ സ്വകാര്യത പരമപ്രധാനമാണ്. ഇതിനാലാണ് അവരുടെ നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന മെഷീന്റെ ഐപി ലൊക്കേഷനോ ഉപഭോക്താവിന്റെ ഓൺലൈൻ ഡേറ്റയോ സൂക്ഷിക്കുന്നില്ലെന്ന് വിപിഎൻ കമ്പനികൾ അവകാശപ്പെടുന്നത്.

Related Articles

Back to top button