Tech
Trending

ഓപ്പോ പുത്തൻ എഫ് 21 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഒപ്പോയുടെ പുതിയ ഓപ്പോ എഫ്21 പ്രോ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. 4ജി, 5ജി പതിപ്പുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.ആമസോണ്‍ വഴിയാണ് ഫോണിന്റെ വില്‍പന. ഏപ്രില്‍ 15 മുതല്‍ ഫോണിനായുള്ള ബുക്കിങ് ആരംഭിക്കും. രൂപകല്‍പനയും ക്യാമറ ഫീച്ചറുകളുമാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍. നിറങ്ങളിലും ട്രിപ്പിള്‍ റിയര്‍ ക്യാമറയുടെ ക്രമീകരണത്തിലും 4ജി, 5ജി പതിപ്പുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്.ഓപ്പോ എഫ്21 പ്രോയുടെ 4ജി പതിപ്പിന് 22,999 രൂപയാണ് വില. 5ജിയ്ക്ക് 26999 രൂപയും. 8ജിബി റാം ഓപ്ഷന്റെ വിലയാണിത്. ഏപ്രില്‍ 15 മുതല്‍ ഓപ്പോ എഫ്21 പ്രോ 4ജി പതിപ്പ് ബുക്ക് ചെയ്യാം. ഏപ്രില്‍ 21 മുതലാണ് 5ജി ഫോണ്‍ ബുക്ക് ചെയ്യാനാവുക.സണ്‍സെറ്റ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളാണ് ഓപ്പോ എഫ്21 പ്രോ 4ജി പതിപ്പനുള്ളത്. അതേസമയം റെയിന്‍ബോ സ്‌പെക്ട്രം, കോസ്മിക് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളാണ് 5ജി പതിപ്പില്‍. 173 ഗ്രാം ആണ് ഫോണിന് ഭാരം. ഓപ്പോയുടെ 4ജി പതിപ്പില്‍ സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസറും 5ജി പതിപ്പില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറുമാണുള്ളത്.6.43 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് അമോലെഡ് (2400×1080) ഡിസ്‌പ്ലേയാണ് ഓപ്പോ എഫ്21 പ്രോ 5ജിയുടേത്. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആണിതിന്. അതേസമയം 4ജി പതിപ്പിന് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്.ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഓപ്പോ എഫ്21 പ്രോയുടേത്. ഇതില്‍ 64 എംപി (എഫ്/1.7) പ്രധാന ക്യാമറ, 2 എംപി മോണോക്രോം ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയാണുള്‍ക്കൊള്ളുന്നത്. 16 എംപിയാണ് സെല്‍ഫി ക്യാമറ.വിവിധ ഷൂട്ടിങ് മോഡുകള്‍ ക്യാമറയില്‍ ലഭ്യമാണ്. 5ജി പതിപ്പില്‍ ഡ്യുവല്‍ വ്യൂ വീഡിയോ മോഡ് അധികമായി ലഭിക്കും. 30 എഫ്പിഎസില്‍ 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും.4500 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് സൂപ്പര്‍വൂക് ചാര്‍ജിങ് സൗകര്യമുണ്ട്. റിവേഴ്‌സ് ചാര്‍ജിങൂം പിന്തുണയ്ക്കും. ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളുമുണ്ട്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 12 ആണിതില്‍.

Related Articles

Back to top button