Women E
Trending

ട്വിറ്റർ പുതിയ ഇൻഫർമേഷൻ സെക്യൂരിറ്റി ഹെഡായി റിങ്കി സേതിയെ നിയമിച്ചു

ഐബിഎമ്മിലെ മുൻ ഇൻഫർമേഷൻ സെക്യൂരിറ്റി എക്സിക്യൂട്ടീവ് റിങ്കി സേതിയെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായി ട്വിറ്റർ നിയമിച്ചതായി സോഷ്യൽ മീഡിയ കമ്പനി തിങ്കളാഴ്ച ട്വിറ്ററിൽ അറിയിച്ചു. സൈബർ സുരക്ഷാ സ്ഥാപനമായ പാലോ ആൾട്ടോയിൽ ഇൻഫർമേഷൻ സെക്യൂരിറ്റി വൈസ് പ്രസിഡന്റായി സേതി മുൻപ് പ്രവർത്തിച്ചിട്ടുണ്ട്.


ഡിസംബർ മുതൽ സുരക്ഷാ മേധാവിയില്ലാതിരുന്ന ട്വിറ്റർ അതിൻറെ പ്ലാറ്റ്ഫോമിലെ ഹൈ പ്രൊഫൈൽ അക്കൗണ്ടുകൾക്കുമേലുള്ള തിരച്ചിൽ ശക്തമാക്കിയതായി റോയിറ്റേഴ്സ് ജൂലൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം യുഎസ് പ്രസിഡൻറ് സ്ഥാനാർത്ഥി ജോ ബൈഡൻ, റിയാലിറ്റി ടിവി താരം കിം കർദാഷിയാൻ എന്നിവരുൾപ്പെടെയുള്ള പ്ലാറ്റ്ഫോമിലെ മുൻനിര അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നതിനായി ഹാക്കർമാർ അതിൻറെ ആന്തരിക്ക സംവിധാനത്തിലേക്ക് പ്രവേശിച്ചതായി ജൂലൈ ആദ്യം കമ്പനി തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായി റിങ്കി സേതിയെ ട്വിറ്റർ നിയമിക്കുന്നത്.

Related Articles

Back to top button