ഹോം സെക്യൂരിറ്റി ക്യാമറ സവിശേഷതകളുള്ള റിഫോ മാക്സ് റോബോട്ട് വാക്ക്വം ക്ലീനർ ഇനി ഇന്ത്യയിലും

ഹോം സെക്യൂരിറ്റി ക്യാമറയുള്ള റിഫോ മാക്സ് റോബോട്ട് വാക്ക്വം ക്ലീനർ ഇന്ത്യൻ വിപണിയിലെത്തി. കാലിഫോർണിയ ആസ്ഥാനമായുള്ള ട്രിഫോയാണ് ഈ ക്ലീനിങ് റോബോട്ടുകളെ വിപണിയിലെത്തിച്ചത്.AI, റോബോട്ട് ബെയ്സ്ഡ് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തിയാണ് ഇവയെ വികസിപ്പിച്ചിരിക്കുന്നത്. സെപ്തംബർ 30 മുതൽ ഇവ വിപണിയിൽ ലഭ്യമായി തുടങ്ങും.
ക്ലീനിങ് എന്ന പ്രധാന പ്രവർത്തനത്തിനു പുറമേ ട്രിഫോ മാക്സും മാക്സ് പെറ്റും ഹോം മോണിറ്ററിങ്ങനും സുരക്ഷയ്ക്കുമുപയോഗിക്കാം. ഇവയുടെ പ്രാഥമിക ക്യാമറ ഉപയോഗിച്ച് നാവിഗേഷനും നിരീക്ഷണവും നടത്താം. സെപ്റ്റംബർ 30 മുതൽ ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെത്തുന്ന ട്രിഫോ മാക്സിന്റെ വില 32,900 രൂപയും മാക്സ് പെറ്റിന്റെ വില 36,900 രൂപയുമാണ്.

ട്രിബോ മാക്സ് റോബോട്ട് വാക്ക്വം ക്ലീനറിൽ 5200 എംഎഎച്ച് ബാറ്ററി പാക്കാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വൈഫൈയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാർജിൽ 120 മിനിറ്റുവരെ പ്രവർത്തിക്കാൻ ഈ റോബോട്ടിനെ സാധിക്കും. കൂടാതെ ചാർജ് ചെയ്യുന്നതിനായി മറ്റുപകരണങ്ങളുമായി ബന്ധിപ്പിക്കാൻ യുഎസ്ബി പോർട്ട് സവിശേഷതയും ഇതിലുണ്ട്. വോയിസ് കമൻറ് വഴി ഇവ നിയന്ത്രിക്കാൻ സാധിക്കും.
ഗാർഹിക നിരീക്ഷണത്തിനായി പ്രാഥമിക ക്യാമറ ഉപയോഗിക്കാനുള്ള കഴിവാണ് റിഫോ മാക്സിന്റേയും മാക്സ് പെറ്റിന്റേയും പ്രധാനസവിശേഷത. റോബോട്ട് ചാർജ് ചെയ്യുമ്പോഴും ഈ പ്രാഥമിക ക്യാമറ ഉപയോഗിക്കാം. ക്യാമറയിൽ നിന്നുള്ള ഫൂട്ടേജ് സർവ്വറുകളിലോ ക്ലൗഡിലോ ശേഖരിച്ചിട്ടില്ലെങ്കിൽ പ്രവർത്തനത്തിൽ ഇരിക്കുമ്പോൾ മാത്രമേ ഉപഭോക്താവിന് ആക്സസ് ചെയ്യാനാകൂവെന്ന് കമ്പനി പറയുന്നു.