Big B
Trending

പണപ്പെരുപ്പം കുതിച്ചുയരുന്നു

രാജ്യത്തെ റീ​ട്ടെയിൽ പണപ്പെരുപ്പ നിരക്കിൽ വർധന. ഒക്​ടോബർ മാസത്തിൽ 4.48 ശതമാനമാണ്​ പണപ്പെരുപ്പം. കഴിഞ്ഞ മാസം ഇത്​ 4.35 ശതമാനമായിരുന്നു.തുടരെ നാലു മാസത്തോളം തോതു കുറയുന്നതു കാണിച്ച ശേഷമാണ് പണപ്പെരുപ്പം ഉയർന്നതെന്നു നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ചൂണ്ടിക്കാട്ടി. ഭക്ഷ്യധാന്യങ്ങൾ, വാഹന ഇന്ധനം എന്നിവയുടെ കുതിച്ചുയരുന്ന വിലയാണ് നാണ്യപ്പെരുപ്പം ഉയർത്തിയത്. കഴിഞ്ഞ മാസം ആർ.ബി.ഐ പുറത്ത്​ വിട്ട പണനയത്തിൽ ഈ സാമ്പത്തിക വർഷം സാമ്പത്തിക വർഷം പണപ്പെരുപ്പം 5.7 ശതമാനത്തിൽ നിന്ന്​ 5.3 ശതമാനമായി കുറയുമെന്നാണ്​ പ്രവചിച്ചിരിക്കുന്നത്​.രണ്ട്​ ശതമാനത്തിനും ആറ്​ ശതമാനത്തിനുമിടയിൽ പ്രതിമാസ പണപ്പെരുപ്പ നിരക്ക്​ നിൽക്കുമെന്നായിരുന്നു ആർ.ബി.ഐ പ്രവചനം.ഭക്ഷ്യ വസ്​തുക്കളുടെ പണപ്പെരുപ്പ നിരക്ക്​ 0.68 ശതമാനത്തിൽ നിന്ന്​ 0.85 ആയി ഉയർന്നു.അതേസമയം, സെപ്​തംബറിലെ വ്യാവസായി ഉൽപാദനത്തിൽ വർധനയുണ്ടായിട്ടുണ്ട്​. 3.1 ശതമാനം വർധനയാണ്​ ആഗസ്റ്റുമായി താരതമ്യം ചെയ്യു​േമ്പാൾ ഉണ്ടായത്​. ആഗസ്റ്റിൽ 11.9 ശതമാനമായിരുന്നു വ്യവസായിക ഉൽപാദനം.

Related Articles

Back to top button