Auto
Trending

റെനോ കൈഗർ ജനുവരി 28ന് അവതരിപ്പിക്കും

ഇന്ത്യൻ കോംപാക്ട് എസ്യുവികളിൽ റെനോയുടെ സാന്നിധ്യമുറപ്പിക്കാനൊരുങ്ങി കൈഗർ ജനുവരി 28ന് അവതരിപ്പിക്കും. കൺസെപ്റ്റ് മോഡലിന്റെ ഡിസൈനോട് 80 ശതമാനത്തോളം സാമ്യമുള്ള ഡിസൈനിലായിരിക്കും പ്രൊഡക്ഷൻ പതിപ്പ് നിരത്തുകളിലെത്തുകയെന്നാണ് സൂചന.


റെനോയുടെ എംപിവി മോഡലായ ട്രൈബറിന് സമാനമായ ഇൻറീരിയറായിരിക്കും ഈ വാഹനത്തിന് നൽകുക. ഡ്യുവൽടോൺ നിറങ്ങളിൽ പുതുതായി ഡിസൈൻ ചെയ്ത സെൻറർ കൺസോളും -ബോർഡുമായിരിക്കും ഇതിലൊരുക്കുക. ഫ്ലോട്ടിങ് ഇൻഫർടൈൻമെന്റ്സിസ്റ്റവും വാഹനത്തിന് പുതുമ പകരും. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലാസ്റ്റർ, കൂൾഡ് ഗ്ലോബോക്സ് എന്നിവ ഇൻറീരിയറിനെ റിച്ചാക്കും. എന്നാൽ സ്പെയ്സാണ് വാഹനത്തിൻറെ ഹൈലൈറ്റ്. ഒരു സ്പോർട്ടി ഭാവത്തിലാണ് വാഹനം ഒരുക്കുന്നത്. നേർത്ത ഹെഡ്‌ലാമ്പ്,എൽഇഡിഡിആർഎൽ, റൂഫ് റെയിൽ, സി ഷേപ്പ് ടെയിൽ ലാമ്പ്, സ്റ്റൈലിഷ് ബംബർ എന്നിവയാണ് വാഹനത്തിൻറെ എക്സ്റ്റീരിയറിനെ സുന്ദരമാക്കുന്നത്. നിസാർ മാഗ്നറ്റിന്റെ എൻജിനായിരിക്കും വാഹനത്തിന് കരുത്തേകുക. 1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളായിരിക്കും ഇതിൽ നൽകുക.

Related Articles

Back to top button