Auto
Trending

ഒലയുടെ ഇലക്ട്രിക് വിപ്ലവം സ്വാതന്ത്ര്യ ദിനത്തില്‍

ഇന്ത്യയിലെ ലക്ഷകണക്കിന് വരുന്ന വാഹനപ്രേമികൾ കാത്തിരിക്കുന്ന ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ സ്വാതന്ത്ര്യ ദിനത്തിന് അവതരിപ്പിക്കുമെന്നാണ് ഒല ഇലക്ട്രിക് മേധാവി അറിയിച്ചു.ഞങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്കുചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഓഗസ്റ്റ് 15-ന് ഒല സ്കൂട്ടർ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും വാഹനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന തീയതികളും ഈ അവസരത്തിൽ വെളിപ്പെടുത്തുമെന്നും ഒല ഇലക്ട്രിക് സി.ഇ.ഒ. ഭവിഷ് അഗർവാൾ തന്റെ ട്വിറ്റർ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും ഉയർന്ന റേഞ്ച് നൽകിയായിരിക്കും ഒലയുടെ ഇലക്ട്രിക് മോഡൽ വിപണിയിൽ എത്തുകയെന്ന് നിർമാതാക്കൾ ഉറപ്പുനൽകിയിരുന്നു. 18 മിനിറ്റ് കൊണ്ട് 50 ശതമാനം ബാറ്ററി ചാർജിങ് ശേഷിയാണ് വാഹനത്തിന്റെ പ്രത്യേകത. 75 കിലോമീറ്റർ ദൂരം ഈ ചാർജിങ്ങിൽ സഞ്ചരിക്കാം. ഒറ്റത്തവണ ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാം.

ജൂലൈ അവസാനത്തോടെയാണ് ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ ബുക്കിങ്ങ് ആരംഭിച്ചത്. 499 രൂപ അഡ്വാൻസ് തുക ഈടാക്കിയുള്ള ബുക്കിങ്ങിൽ നിർമാതാക്കളെ പോലും അമ്പരപ്പിക്കുന്ന പ്രതികരണമാണ് ലഭിച്ചത്. ബുക്കിങ്ങ് തുറന്ന് 24 മണിക്കൂറിൽ ഒരു ലക്ഷം ആളുകളാണ് ഈ വാഹനം സ്വന്തമാക്കുന്നതിനായി മത്സരിച്ച് എത്തിയത്. ഈ സ്കൂട്ടറിന്റെ പ്രത്യേകതകളും കമ്പനി ഒരോന്നായി വെളിപ്പെടുത്തിയുരുന്നു.ആപ്പ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സ്റ്റോറേജ് സ്പേസ് ഇതിൽ നൽകും. ഊരി മാറ്റാൻ സാധിക്കുന്ന ലിഥിയം അയേൺ ബാറ്ററി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ക്ലൗഡ് കണക്ടിവിറ്റി തുടങ്ങിയ പുതുതലമുറ സംവിധാനങ്ങളും ഈ സ്കൂട്ടറിൽ ഒരുക്കുന്നുണ്ട്. എൽ.ഇ.ഡി. ഹെഡ്ലാമ്പ്, അലോയി വീലുകൾ, നേർത്ത ഇന്റിക്കേറ്റർ ലൈറ്റ്, തുടങ്ങിയവ ഈ സ്കൂട്ടറിനെ കാഴ്ചയിൽ സ്റ്റൈലിഷാക്കും.ആകർഷകമായ 10 നിറങ്ങളിലാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ എത്തുകയെന്നാണ് വിവരം. മൂന്ന് പാസ്ടെൽ, മൂന്ന് മെറ്റാലിക്, മൂന്ന് മാറ്റ് ഫിനീഷിങ്ങിലുള്ളതുമായാണ് 10 നിറങ്ങൾ നൽകുക. റെഡ്, ബ്ലൂ, യെല്ലോ, പിങ്ക്, സിൽവർ, ബ്ലാക്ക്, ഗ്രേ എന്നിവയാണ് പ്രധാനമായും ഒല സ്കൂട്ടറുകൾക്ക് നൽകുന്ന വർണങ്ങൾ.

Related Articles

Back to top button