Big B

ഡിസംബറോടെ ഡെബിറ്റ് പുനസംഘടന പൂർത്തിയാക്കാൻ പദ്ധതിയിട്ട് റെലിഗെയർ എൻറർപ്രൈസസ്

2018ലെ മാനേജ്മെൻറ് മാറ്റത്തിന് ശേഷം വായ്പകാർക്ക് 6,500 കോടി രൂപ നൽകിയ റെലിഗെയർ ഫിൻവെസ്റ്റ് ലിമിറ്റഡ് (ആർ എഫ് എൽ) ഡിസംബറോടെ ഡെബിറ്റ് പുനസംഘടന പൂർത്തിയാക്കി അടുത്ത സാമ്പത്തിക വർഷം മുതൽ പുതിയ ബിസിനസ് ആരംഭിക്കുമെന്ന് റെലിഗെയർ എൻ്റർപ്രൈസസ് ചെയർപേഴ്സൺ രശ്മി സലൂജ പറഞ്ഞു.


റെലിഗെയർ എൻ്റർപ്രൈസസ് ലിമിറ്റഡിന്റെ എൻബിഎഫ്സി വിഭാഗമായ ആർഎഫ്എല്ലിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2018 ജനുവരി മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെറ്റുതിരുത്തൽ കർമ്മ പദ്ധതി പ്രകാരം പുതിയ ബിസിനസുകൾ ഏറ്റെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. മുൻ പ്രമോട്ടർമാരായ ശിവീന്ദർ സിംഗും സഹോദരൻ മാൽവീന്ദ്ര സിംഗും ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് കമ്പനി പ്രതിസന്ധിയിലായത്. 4000 കോടി രൂപയുടെ തട്ടിപ്പുകൾ നടത്തിയ മുൻ പ്രമോട്ടർമാരുടെയും മറ്റുള്ളവരുടെയും തെറ്റുകൾ ആർഎഫ്എൽ ഇപ്പോഴും നേരിടുകയാണെന്നും പണം വീണ്ടെടുക്കാൻ നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് സലൂജ പറഞ്ഞു. ആർഎഫ്എല്ലിനു പുറമേ കെയർ ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡ്,റെലിഗെയർ ബ്രേക്കിംഗ് ലിമിറ്റഡ് എന്നിവയും റെലിഗെയർ എൻ്റർപ്രൈസസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനങ്ങളാണ്.
ഡെബിറ്റ് പുനസംഘടനയുമായി ബന്ധപ്പെട്ട് മാർച്ച് മുതൽ എട്ടോളം മീറ്റിങ്ങുകൾ കടം കൊടുക്കുന്നവരുമായി കമ്പനി നടത്തിയിട്ടുണ്ട്. ഈ ഡെബിറ്റ് പുനസംഘടന പൂർത്തിയാക്കിക്കഴിഞ്ഞാൽ അടുത്ത പ്രക്രിയ റെഗുലേറ്ററെ സമീപിച്ച് തിരുത്തൽ കർമപദ്ധതിയിൽ നിന്ന് കമ്പനിയെ നീക്കം ചെയ്യുന്നതിനുള്ള നടപടികളാരംഭിക്കാലാണെന്നും ഇത് പെട്ടെന്ന് പൂർത്തിയായാൽ അടുത്ത സാമ്പത്തിക വർഷം മുതൽ പുതിയ ബിസിനസ് നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

Related Articles

Back to top button