Big B
Trending

ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയന്‍സ്

രാജ്യത്തെ മൂലധന വിപണിയില്‍ 19 ലക്ഷംകോടി രൂപ വിപണിമൂല്യം പിന്നിടുന്ന ആദ്യ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബുധനാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില രണ്ടുശതമാനം കുതിച്ച് 2,827.10 എന്ന പുതിയ ഉയരത്തിലെത്തിയതോടെയാണിത്. കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിലായ റിലയന്‍സിന്റെ ഓഹരി വിലയില്‍ 11 ശതമാനമാണ് നേട്ടമുണ്ടായത്. ഏപ്രില്‍ 18ലെ വിലയായ 2,544 രൂപയില്‍നിന്നാണ് ഈ കുതിപ്പ്.ബിഎസ്ഇയിലെ കണക്കുകള്‍ പ്രകാരം 19.02 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം. സെന്‍സെക്‌സ് 500 പോയന്റിലധികം ഇടിഞ്ഞിട്ടും റിലയന്‍സില്‍ കുതിപ്പുണ്ടായി എന്നത് ശ്രദ്ധേയമാണ്.പെട്രോകെമിക്കല്‍സ്, ഓയില്‍ ഗ്യാസ് പര്യവേഷണം, റീട്ടെയില്‍, ഡിജിറ്റല്‍ സേവനം, മീഡിയ തുടങ്ങിയമേഖലയില്‍ സാന്നിധ്യമുള്ള റിലയന്‍സ് രാജ്യത്തെതന്നെ വലിയ കമ്പനികളിൽ ഒന്നാണ്.

Related Articles

Back to top button