Auto
Trending

ആഗോളതലത്തില്‍ നാലായിരത്തോളം ഇവി സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിച്ച് ടെസ്‌ല

മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ആഗോള തലത്തില്‍ നാലായിരത്തോളം സൂപ്പര്‍ ചാര്‍ജറുകള്‍ സ്ഥാപിച്ചു. ടെസ്‌ലയുടെ സൂപ്പര്‍ ചാര്‍ജര്‍ കണക്ടറുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 36165 എണ്ണമാണുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 34.44 ശതമാനം വര്‍ധനവാണിത്. വരും വര്‍ഷങ്ങളില്‍ സൂപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കുന്നത് ടെസ്‌ല ഇനിയും വര്‍ധിപ്പിച്ചേക്കും.മുന്‍നിര വാഹന ബ്രാന്‍ഡുകളെല്ലാം തന്നെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത് ആഗോള തലത്തില്‍ ടെസ് ലയ്ക്ക് മുന്നില്‍ ശക്തമായ മത്സരം സൃഷ്ടിക്കും. സ്വന്തം വാഹനങ്ങളല്ലാതെ മറ്റ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങളുടേയും ബാറ്ററി റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ടെസ്‌ല സൂപ്പര്‍ ചാര്‍ജറുകളില്‍ ലഭ്യമാക്കുന്നുണ്ട്.കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സൂപ്പര്‍ചാര്‍ജര്‍ വിഭാഗത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച കൈവരിക്കാന്‍ ടെസ്ലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സാമ്പത്തിക വിശകലന സ്ഥാപനമായ ഫിന്‍ബോള്‍ഡ് പറഞ്ഞു.

Related Articles

Back to top button