Big B
Trending

കുത്തനെ താഴ്ന്ന് റിലയൻസ് ഓഹരി വില

റിലയൻസ് ഓഹരി വിലയിൽ 5 ശതമാനം താഴ്ച്ച രേഖപ്പെടുത്തി. ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ പ്രവർത്തനഫലം പ്രതീക്ഷിച്ചത്ര ഉയരാത്തതിന്റെ ഫലമായാണ് കമ്പനിയുടെ ഓഹരി വില 2000 രൂപയിൽ താഴെയായത്. ഇക്കഴിഞ്ഞ മെയ് മാസത്തിന് ശേഷം ഒറ്റ ദിവസം കൊണ്ട് ഇത്രയും വിലയിടിയുന്നത് ഇതാദ്യമായാണ്. ഒരുവർഷത്തിനിടെ 35.24% ഉയർന്ന ഓഹരി വിലയിൽ ഒരു മാസം കൊണ്ട് 14.44 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒപ്പം വിപണിമൂല്യം 13.36 ലക്ഷ്യത്തിലേക്ക് താഴുകയും ചെയ്തു. കമ്പനിയുടെ ബിഎസ്ഇയിലെ ഓഹരിവില അഞ്ച് ശതമാനം താഴ്ന്ന് 1,952.50 രൂപയിലെത്തി.


ഇക്കഴിഞ്ഞ മാർച്ചിൽ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരിവില വൻതോതിൽ വിദേശ നിക്ഷേപം ലഭിച്ചതോടെ കുതിച്ചുയർന്നിരുന്നു. എന്നാൽ സെപ്റ്റംബർ പാദത്തിലെ കമ്പനിയുടെയുടെ അറ്റാദായത്തിൽ 15 ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ ലാഭം 9,567 കോടിയായി കുറയുകയും ചെയ്തു. മുൻവർഷം ഇതേ കാലയളവിൽ 11,262 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

Related Articles

Back to top button