
ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ പ്രതീക്ഷിച്ചത്ര മികവു പുലർത്താൻ കഴിയാതിരുന്നതിനെ തുടർന്ന് റിലയൻസിനെ ഓഹരി വിലയിൽ അഞ്ച് ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി.

ഇതോടെ കമ്പനിയുടെ ഓഹരി വില ബിഎസ്ഇയിൽ 1,940 രൂപ എന്ന നിലവാരത്തിലെത്തി. അതായത് മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ അഞ്ച് ശതമാനം താഴെയാണിത്. ഡിസംബർ പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 18 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.14,894 കോടി രൂപയാണ് കമ്പനിയുടെ ഇക്കാലയളവിലെ അറ്റാദായം. എന്നാൽ മുൻ വർഷം ഇതേകാലയളവിൽ 1.69 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. അതായത് 1.38 ലക്ഷം കോടി രൂപയുടെ കുറവാണ് ഇക്കഴിഞ്ഞ ഡിസംബറിൽ രേഖപ്പെടുത്തിയത്. കമ്പനിയുടെ ഓയിൽ കെമിക്കൽ ബിസിനസിൽ നിന്നും ജിയോയിൽ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിക്കാതിരുന്നതാണ് ഈ കുറവിന് കാരണം. ഇതാണ് ഓഹരിവിലയും പ്രതിഫലിച്ചത്.