
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് ഇനി പുതിയ സബ്സിഡറി കൂടി വരുന്നു. റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസുകൾ മാത്രമായിരിക്കും പുതിയ കമ്പനിയിൽ കൈകാര്യം ചെയ്യുക. ഇതോടെ കമ്പനിയുടെ ഓയിൽ, കെമിക്കൽ ബിസിനസുകൾക്കായി പുതിയ മാനേജ്മെൻറും നിലവിൽ വരും.

സൗദി അരാംകോ ഉൾപ്പെടെയുള്ള ആഗോള കമ്പനികളിൽ നിന്ന് വൻതോതിൽ നിക്ഷേപം ലക്ഷ്യമിട്ടാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ ഈ പുതിയ നീക്കം. കമ്പനിയുടെ പ്രമോട്ടർമാർക്ക് 49.14 ശതമാനം ഓഹരി വിഹിതം തുടരും. സബ്സിഡറിയാണെങ്കിലും ഓഹരി നിക്ഷേപകരുടെ കാര്യത്തിൽ തൽസ്ഥിതി തുടരുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിനെ റിലയൻസ് അറിയിച്ചിട്ടുണ്ട്.