
ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷണ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാക്കി ജിയോ. പരീക്ഷണ ഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് 5ജി സേവനം സൗജന്യമായിരിക്കുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്. ഇതോടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി.മുഴുവന്‍ ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനം ലഭിക്കുന്ന ആദ്യ സംസ്ഥാനം ഗുജറാത്ത് ആയതിലുള്ള സന്തോഷവും ജിയോ പ്രസ്താവനയിലൂടെ പങ്കുവച്ചു. റിലയന്‍സിന്റെ ജന്മഭൂമി എന്ന നിലയില്‍ ഗുജറാത്തിന് പ്രത്യേക സ്ഥാനമുണ്ടെന്നും ജിയോ വ്യക്തമാക്കി.’ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും ട്രൂ 5ജി സേവനം ലഭ്യമാക്കുന്നതിലൂടെ വലിയൊരു ചുവടുവെപ്പാണ് ജിയോ നടത്തിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ യഥാര്‍ഥ ശക്തിയും അത് കോടിക്കണക്കിനാളുകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും കാട്ടിത്തരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’, റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി പ്രസ്താവനയിലൂടെ പറഞ്ഞു.ലോഞ്ച് ഓഫറായി അഞ്ച് ജിബി ഡാറ്റ 500 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ വേഗത്തില്‍ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.