Tech
Trending

ജിയോഫോണ്‍ നെക്‌സ്റ്റ് സ്മാര്‍ട്‌ഫോൺ വിലയും മറ്റ് വിവരങ്ങളും പുറത്തുവിട്ട് റിലയൻസ്

റിലയൻസ് ജിയോ പുറത്തിറക്കാൻ പോവുന്ന ജിയോഫോൺ നെക്സ്റ്റ് സ്മാർട്ഫോണിന്റെ വിലയും മറ്റ് ചില വിവരങ്ങളും പുറത്തു വിട്ടു.ജൂണിൽ റിലയൻസ് ഇൻഡസ്ട്രീസീന്റെ 44-ാമത് വാർഷിക ജനറൽ മീറ്റിങിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രഖ്യാപിച്ചത്.ഗൂഗിളുമായി ചേർന്ന് റിലയൻസ് ജിയോ നിർമിക്കുന്ന ഈ സ്മാർട്ഫോണിൽ ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ആയിരിക്കും ഉണ്ടാവുക. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഫോണിന് 5.5 ഇഞ്ച് ഡിസ്പ്ലേ ആണുണ്ടാവുക. രണ്ട് സ്റ്റോറേജ് വേരിയന്റുകളുണ്ടാവും. 4ജി വോൾടി കണക്റ്റിവിറ്റിയും ഫോണിനുണ്ടാവും.ഫോണിന് 3499 രൂപയായിരിക്കും വില എന്നാണ് യോഗേഷ് എന്നയാളുടെ ട്വീറ്റ് നൽകുന്ന വിവരം സെപ്റ്റംബർ 10 മുതലാണ് ഫോൺ വിൽപനയ്ക്കെത്തുക.ഫോണിന് 4000 രൂപയിൽ താഴെ ആയിരിക്കും വില എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.ക്വാൽകോം ക്യുഎം215 പ്രൊസസർ ചിപ്പിൽ രണ്ട് ജിബി റാം, മൂന്ന് ജിബി റാം വേരിയന്റുകളുണ്ടാവും,ഇത് കൂടാതെ 16 ജിബി 32 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പുകളുണ്ടാവും,13 മെഗാപിക്സലിന്റെ റിയർ ക്യാമറയും 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ടാകും,ഡ്യുവൽ സിം സൗകര്യവും 2500 എംഎഎച്ച് ബാറ്ററിയുമായിരിക്കും ഈ ഫോണിന് തുടങ്ങിയവയാണ് ഫോണിനെ കുറിച്ച് ലഭ്യമായ സ്ഥിരീകരിക്കാത്ത മറ്റ് വിവരങ്ങൾ.

Related Articles

Back to top button