Auto
Trending

2021 ട്രൈബര്‍ അവതരിപ്പിച്ച് റെനോ

കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഏഴ് സീറ്റർ വാഹനമെന്ന പേരിൽ വലിയ ജനപ്രീതി സ്വന്തമാക്കിയ വാഹനമായ ട്രൈബറിന്റെ 2021 പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് റെനോ ഇന്ത്യ.ലുക്കിലും ഫീച്ചറുകളിലും അൽപ്പം മാറ്റങ്ങളുമായാണ് 2021 ട്രൈബർ എത്തിയിട്ടുള്ളത്. 2021 മോഡൽ ട്രൈബറിന്റെ അടിസ്ഥാന മോഡലായ RXE വേരിയന്റിന് 5.30 ലക്ഷം രൂപയും ഏറ്റവും ഉയർന്ന വകഭേദമായ RZX എ.എം.ടി. മോഡലിന് 7.65 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. RXE, RXL, RXT, RXZ എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. അടിസ്ഥാന വേരിയന്റിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് നൽകിയിട്ടുള്ളത്.


എല്ലാ നിറങ്ങളിലും ഡ്യുവൽ ടോൺ മോഡൽ ഒരുങ്ങുന്നതാണ് രണ്ടാം വരവിലെ പ്രത്യേകതകളിലൊന്ന്. സെഡാർ ബ്രൗൺ എന്ന പുതിയ നിറവും ഈ വരവിൽ അവതരിപ്പിക്കുന്നുണ്ട്. സൈഡ് മിററിൽ ഇന്റിക്കേറ്ററും ഈ വരവിലെ പുതുമയാണ്. ഹെഡ്ലൈറ്റ്, ഡി.ആർ.എൽ, ഗ്രില്ല്, ബമ്പർ തുടങ്ങിയവ മുൻ മോഡലിൽ നിന്ന് പറിച്ച് നട്ടിട്ടുള്ളവയാണ്. പിൻവശത്തും മാറ്റം വരുത്തിയിട്ടില്ല.മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീലാണ് അകത്തളത്തിലെ പ്രധാന പുതുമ. ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ്, എല്ലാ നിരയിലും നൽകിയിട്ടുള്ള ഉയർന്ന സീറ്റിങ്ങ് സ്പേസ് എന്നിവ അകത്തളത്തെ കൂടുതൽ ആകർഷകമാക്കും. മൂന്നാം നിരയിൽ കുട്ടികൾക്കായുള്ള സീറ്റുകളാണ് നൽകിയിട്ടുള്ളത്. എന്നാൽ, ഈ സീറ്റുകൾ മടക്കിയാൽ 625 ലിറ്റർ ബൂട്ട് സ്പേസാണ് ലഭ്യമാകുന്നത്.പെട്രോൾ എൻജിനിൽ മാത്രമാണ് ഇത്തവണയും ട്രൈബർ എത്തിയിട്ടുള്ളത്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഈ എൻജിൻ 70 ബി.എച്ച്.പി. പവറും 96 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button