Big B
Trending

സ്വർണ്ണ ആവശ്യകത 11 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ

കോവിഡ് വ്യാപനത്തെ തുടർന്ന് പോയ വർഷം ആഗോളതലത്തിലെ സ്വർണ്ണ ഉപഭോക്തൃ ആവശ്യകതയിൽ 14 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. 3759.6 ടണ്ണിലേക്ക് സ്വർണ ഉപഭോഗം താഴ്ന്നു. ഡിസംബർ പാദത്തിൽ മാത്രം ആഗോള സ്വർണ ആവശ്യകതയിൽ 28 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തി.


2009ന് ശേഷം ഇതാദ്യമായാണ് സ്വർണ്ണ ആവശ്യകത 4000 ടണ്ണിനുതാഴെയെത്തുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിലിൻറെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്വർണാഭരണങ്ങളുടെ ആവശ്യകതയിൽ 13 ശതമാനത്തിന് ഇടിവാണ് 2020ൽ രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനം ഖനികളിലുണ്ടാക്കിയ ഉൽപാദന തടസ്സം മൂലം സ്വർണ്ണത്തിൻറെ ആകെ വാർഷിക ലഭ്യത നാല് ശതമാനം ഇടിഞ്ഞ് 4633 ടണ്ണിലെത്തി. 2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

Related Articles

Back to top button