സ്മാര്‍ട്‌ഫോണിന്റെ വിലയില്‍ ‘ജിയോബുക്ക്’ ലാപ്‌ടോപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ജിയോ

വിലകുറഞ്ഞ ലാപ്‌ടോപ്പ് പുറത്തിറക്കാന്‍ ജിയോ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ജിയോ ബുക്ക് എന്ന് വിളിക്കുന്ന ഈ ലാപ്‌ടോപ്പ് സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാവും അവതരിപ്പിക്കുക. ജിയോഫോണ്‍ മാതൃകയില്‍ ജിയോയുടെ 4ജി കണക്ഷനോടുകൂടിയ ഈ ലാപ്‌ടോപ്പിന് 15000 രൂപയായിരിക്കും വിലയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.പിന്നാലെ തന്നെ ലാപ്‌ടോപ്പിന്റെ 5ജി സൗകര്യത്തോടുകൂടിയ പതിപ്പും എത്തിയേക്കും.മൈക്രോസോഫ്റ്റ്, ക്വാല്‍കോം എന്നിവരുമായി സഹകരിച്ചാണ് ഈ ജിയോബുക്ക് നിര്‍മിക്കുക. കരാര്‍ നിര്‍മാണ കമ്പനിയായ ഫ്‌ളെക്‌സുമായി ചേര്‍ന്ന് ഇന്ത്യയില്‍ തന്നെയാണ് ജിയോ ബുക്കിന്റെ നിര്‍മാണം. ക്വാല്‍കോം ചിപ്പുകള്‍ക്ക് വേണ്ടിയുള്ള പിന്തുണയും മൈക്രോസോഫ്റ്റ് ലാപ്‌ടോപ്പിലെ ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടിയുള്ള പിന്തുണയും നൽകും.ലാപ്‌ടോപ്പില്‍ ജിയോയുടെ സ്വന്തം ജിയോ ഓഎസ് ആയിരിക്കും ഉണ്ടാവുക. ജിയോ സ്‌റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.