Uncategorized
Trending

വ്യാജ വാര്‍ത്ത: 22 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്തു

രാജ്യസുരക്ഷ, വിദേശ ബന്ധം, പൊതുക്രമം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 22 യൂട്യൂബ് ചാനലുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. 2021-ലെ ഐ.ടി. നിയമങ്ങള്‍ അടിസ്ഥാനമാക്കി 18 ഇന്ത്യന്‍ യൂട്യൂബ് വാര്‍ത്താ ചാനലുകളും പാകിസ്താനില്‍നിന്നുള്ള നാല് ചാനലുകളുമാണ് ബ്ലോക്ക് ചെയ്തത്.നിരോധിക്കപ്പെട്ട ചാനലുകളിൽ ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്തിരുന്നുവെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. യുക്രൈനിലെ നിലവിലുള്ള സാഹചര്യവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍നിന്നുള്ള യൂട്യൂബ് ചാനലുകള്‍ പ്രസിദ്ധീകരിച്ച തെറ്റായ ഉള്ളടക്കങ്ങള്‍ മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം അപകടത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.പാകിസ്താനില്‍നിന്നു നിയന്ത്രിച്ചിരുന്ന സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍നിന്നുള്ള ഇന്ത്യാവിരുദ്ധ ഉള്ളടക്കങ്ങളും നിരോധിക്കാന്‍ ഉത്തരവിട്ടവയില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button