Big B
Trending

ഇനി തപാൽ ബാങ്കിൽ ഇടപാടിന് തുക ഈടാക്കും

തപാൽ ബാങ്കിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും തുക ഈടാക്കും. ഓരോ നിരക്കിനും ജിഎസ്ടി കൂടി ഇടപാടുകാർ നൽകേണ്ടതുണ്ട്. ഇന്ത്യൻ പോസ്റ്റൽ ബാങ്ക് ഇതുസംബന്ധിച്ച സെർക്കുലർ പുറത്തിറക്കി കഴിഞ്ഞു. ഏപ്രിൽ ഒന്നുമുതൽ ഇത് നിലവിൽ വരും.


ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും മാസത്തിൽ നാല് തവണ ചാർജില്ലാതെ പണം പിൻവലിക്കാം. അതിനു ശേഷം പിൻവലിക്കുന്ന തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഓരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഈടാക്കും.കൂടാതെ ബേസിക് സേവിങ്സ് ഒഴികെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയിൽനിന്ന് പണം പിൻവലിക്കണമെങ്കിൽ പ്രത്യേകം ചാർജ് ഈടാക്കുന്നതാണ്.പ്രതിമാസം പരമാവധി 25,000 രൂപ മാത്രമേ ചാർജില്ലാതെ പിൻവലിക്കാനാകൂ. അതിനു ശേഷം പിൻവലിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഓരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഈടാക്കും.ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ എത്ര തവണ വേണമെങ്കിലും ചാർജില്ലാതെ പണം നിക്ഷേപിക്കാം. ബേസിക് സേവിങ്സ് ഒഴികെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയിൽ പ്രതിമാസം പരമാവധി 10,000 രൂപ മാത്രമേ ചാർജില്ലാതെ നിക്ഷേപിക്കാനാകൂ. മിനി സ്റ്റേറ്റ്മെന്റ്, ഫണ്ട് ട്രാൻസ്ഫർ എന്നിവയ്ക്കും പണം ഈടാക്കുമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ ചാർജുകൾക്കും ജി.എസ്.ടി.യും ബാധകമാണ്. ജി.എസ്.ടി. ഉൾപ്പെടുത്താതെയുള്ള ചാർജാണ് തപാൽ ബാങ്ക് സർക്കുലറിൽ കാണിച്ചിട്ടുള്ളത്.

Related Articles

Back to top button