Big B
Trending

പെയ്മെൻറ് രംഗത്തേക്ക് റിലയൻസും ചുവടുവെയ്ക്കുന്നു

പെയ്മെൻറ് രംഗത്തേക്ക് റിലയൻസ് ഇൻഡസ്ട്രീസും എത്തുന്നു. വിസയ്ക്കും മാസ്റ്റര്‍കാര്‍ഡിനും ബദലായി പുതിയ സംവിധാനവുമായി റിലയൻസ് എത്തുന്നത്.പേയ്‌മെന്റ് സേവനങ്ങൾക്കായി ആഗോള ഭീമൻമാരുടെ സഹായത്തോടെ പ്രത്യേക ശാഖയാണ് റിലയൻസ് രൂപീകരിക്കുന്നത്. കമ്പനി ഇതിനായി ആര്‍ബിഐ അനുമതി തേടിയിട്ടുണ്ട്.


ഇൻ‌ഫിബീം അവന്യൂ, ഗൂഗിൾ, ഫെയ്‌സ്ബുക്ക് എന്നിവയുമായി സഹകരിച്ച് ഇതിനായി പുതിയ കൺസോര്‍ഷ്യം രൂപീകരിക്കാനാണ് പദ്ധതി. ജിയോ പേയ്‌മെൻറ് ബാങ്കിലൂടെ വിദേശത്തും പേയ്‌മെൻറ് സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ കൂട്ടുകെട്ട് സഹായകരമായേക്കും. ഓപ്പറേറ്റിംഗ് ലൈസൻസ് ലഭിച്ചാൽ വിസ, മാസ്റ്റർകാർഡ് എന്നിവ ആധിത്യം പുലര്‍ത്തുന്ന വിപണിയിലേക്കാണ് റിലയൻസും എത്തുന്നത്.ആഗോള കമ്പനികൾക്കൊപ്പം ഫിനാൻസ് കമ്പനിയായ ഇൻ‌ഫീബീം അവന്യൂസിൻെറ അനുബന്ധ കമ്പനിയായ സോ ഹം ഭാരത്തിനൊപ്പമാണ് റിലയൻസ് കൈ കോര്‍ക്കുന്നത്. പുതിയ സംരംഭത്തിൽ 40 ശതമാനം വിഹിതം റിലയൻസിന് ഉണ്ടാകുമെന്നാണ് സൂചന.പെയ്മെൻറ് രംഗത്ത് സ്വതന്ത്ര സേവനങ്ങൾ നൽകുന്ന ലാഭ രഹിത സ്ഥാപനമായാണ് ന്യൂ അംബര്‍ള എൻറിറ്റികൾ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് ആര്‍ബിഐ അംഗീകാരം വേണം. ആര്‍ബിഐയുടെ എൻയുഐ ലൈസൻസിനായി റിലയൻസിന് പുറമെ ടാറ്റ ഗ്രൂപ്പ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും അപേക്ഷ നൽകിയിട്ടുണ്ട്.

Related Articles

Back to top button