
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരൻ പട്ടികയിൽ എട്ടാം സ്ഥാനം തിരിച്ചു പിടിച്ചു. 6.05 ലക്ഷം കോടി രൂപയാണ് അംബാനിയുടെ ആസ്തി.ഒരു വർഷത്തിനിടെ മാത്രം അദ്ദേഹത്തിന്റെ ആസ്തിയിൽ 24 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ചൊവ്വാഴ്ച പുറത്തുവിട്ട ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021 ലാണ് അംബാനി എട്ടാം സ്ഥാനത്തെത്തിയത്.

ടെസ്ലയുടെ ഇലോൺ മാസ്കാണ് ഒന്നാം സ്ഥാനത്തുള്ളത്. 197 ബില്യൻ ഡോളറാണ് മാസ്കിന്റെ മൊത്തം ആസ്തി. ഗൗതം അദാനിയും കുടുംബവും പട്ടികയിൽ 48-ാം സ്ഥാനത്തുണ്ട്. 2.34 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. ഇന്ത്യക്കാരായ 209 കോടീശ്വരന്മാരിൽ 177 പേരും രാജ്യത്ത് ജീവിക്കുന്നവരാണ്. ശിവ് നാടാർ (58), ലക്ഷ്മി മിത്താൽ(104) സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പുനവാല(113) എന്നിവരാണ് പട്ടികയിലുള്ള പ്രമുഖ ഇന്ത്യക്കാർ.