Tech
Trending

പരിസ്ഥിതിക്കായി മൈക്രോസോഫ്റ്റിന്‍റെ ‘ക്ലിക്ക് ‘

കടലിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ചേർത്ത് നിർമിച്ച മൗസ് പുറത്തിറക്കി മൈക്രോസോഫ്റ്റ്. മൗസിന്റെ കവചമാണ് 20 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനഃചംക്രമണം ചെയ്ത് നിർമിച്ചത്.ചൂട്, അൾട്രാവയലറ്റ് പ്രകാശം, ഈർപ്പം, ഉപ്പ് എന്നിവമൂലം പ്ലാസ്റ്റിക് നശിക്കാനും അതിന്റെ ഗുണമേന്മ നഷ്ടപ്പെടാനുമിടയുണ്ട്. അതുകൊണ്ട് തന്നെ 100 ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് മൗസ് നിർമിച്ചാൽ അത് അതിന്റെ ഉറപ്പിനെ ബാധിക്കും.നേരത്തെ 10 ശതമാനം മാത്രം ഉപയോഗിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ 20 ശതമാനം ഉപയോഗിച്ചാൽ കുഴപ്പമില്ല എന്ന് കണ്ടെത്തി.ഒക്ടോബർ അഞ്ച് മുതൽ ഈ മൗസിന്റെ വിതരണം ആരംഭിച്ചിട്ടുണ്ട്. 25 ഡോളറാണ് (1878 രൂപയോളം ) ഇതിന് വില.ബ്ലൂടൂത്ത് 4.0 പിന്തുണയിൽ പ്രവർത്തിക്കുന്ന മൗസിന് 33 അടി വരെ റേഞ്ച് കിട്ടും. മൂന്ന് കസ്റ്റമൈസബിൾ ബട്ടനുകളുണ്ട്. മൈക്രോസോഫ്റ്റിന്റെ സ്വിഫ്റ്റ്പെയർ ഉപയോഗിച്ച് മൗസ് എളുപ്പത്തിൽ പിസിയുമായി ബന്ധിപ്പിക്കാം.

Related Articles

Back to top button