Big B
Trending

ഫ്യൂച്ചർ – റിലയൻസ് ഇടപാടിൽ ആമസോണിന് തിരിച്ചടി

ഫ്യൂച്ചർ റീട്ടെയിൽ ഏറ്റെടുക്കാനുള്ള റിലയൻസിന്റെ നീക്കത്തിന് കോമ്പറ്റീഷൻ കമ്മീഷൻ അംഗീകാരം നൽകി. ഇടപാട് തടയണമെന്നാവശ്യപ്പെട്ട് ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ പരാതി നിലനിൽക്കുന്നതിനിടെയാണ് കോമ്പറ്റീഷൻ കമ്മീഷൻറെ അനുമതി. 2019 ഫ്യൂച്ചർ കൂപ്പണിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാണ് പുതിയ ഇടപാടെന്നാണ് ആമസോണിൻറെ വാദം. എന്നാൽ കമ്മീഷൻറെ പുതിയ തീരുമാനം അമേരിക്കൻ കമ്പനിയായ ആമസോണിന് കനത്ത തിരിച്ചടിയാണ്.


സിംഗപ്പൂർ അന്താരാഷ്ട്ര ആർബിട്രേഷൻ സെൻററിൽ നിന്ന് നടപടികൾ ഇടക്കാലത്തേക്ക് തടയുന്നതിനുള്ള ഉത്തരവ് ആമസോൺ നേടിയിരുന്നു.അതേസമയം ഇന്ത്യൻ കോടതി ഉത്തരവ് അംഗീകരിച്ചാൽ മാത്രമേ അത് ഇന്ത്യയിൽ പ്രാബല്യത്തിൽ വരൂ. എന്നാൽ ആമസോണിന് ഇത്തരത്തിലുള്ള അംഗീകാരം ഇതുവരെയും ലഭിച്ചിട്ടില്ല. അതിനിടെ ആർബിട്രേഷൻ ഉത്തരവ് അംഗീകരിക്കണമെന്നും ഫ്യൂച്ചർ-റിലയൻസ് ഇടപാടുകൾ തടയണമെന്നും ആവശ്യപ്പെട്ട് ആമസോൺ കോമ്പറ്റീഷൻ കമ്മീഷനെയും സെബിയേയും സമീപിച്ചിരുന്നു.

Related Articles

Back to top button