Travel
Trending

ഇന്ത്യന്‍ ട്രാക്കുകളില്‍ ഇനി ഹൈഡ്രജന്‍ ട്രെയിനുകളും എത്തുന്നു

പൊതുഗതാഗത മേഖലയെ ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ വൈകാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ഹൈഡ്രജന്‍ പവര്‍ തീവണ്ടികള്‍ ഓടിത്തുടമെന്നും ഇതിനായുള്ള രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ പ്ലാന്റ് ജിന്ദില്‍ ആരംഭിക്കുമെന്നും ഇതിനായുള്ള രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ പ്ലാന്റ് ജിന്ദില്‍ ആരംഭിക്കുമെന്നും റെയില്‍വേ വക്താക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ ജിന്ദ് ജില്ലയിലൂടെയാവും ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ഓടുക. നിലവില്‍ ജര്‍മ്മനിയില്‍ മാത്രമാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടുന്നതെന്നും ഇന്ത്യ എങ്ങനെയാണ് ഇത്തരം ട്രെയിനുകള്‍ ആരംഭിക്കുന്നത് എന്നറിയാന്‍ ലോകം മുഴുവന്‍ പദ്ധതി ഉറ്റുനോക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ പ്ലാന്റ് ജിന്ദ് ജില്ലയിലെ റെയില്‍വേ ജംഗ്ഷനു സമീപം സ്ഥാപിക്കും. പ്ലാന്റിന്റെ വികസനം അവസാന ഘട്ടത്തിലെത്തിയതായും ജലത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. എട്ട് ബോഗികളുള്ള ഹൈഡ്രജന്‍ ഇന്ധന അധിഷ്ഠിത ട്രെയിന്‍ പരിസ്ഥിതി സൗഹൃദമായിരിക്കും.

Related Articles

Back to top button