Auto
Trending

കിടിലന്‍ മാറ്റങ്ങളുമായി പുതിയ മാരുതി ബൊലേനോ

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനോ മുഖം മിനുക്കി നിരത്തുകളിൽ എത്താനൊരുങ്ങിയിരിക്കുന്നത്. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ആദ്യ ടീസർ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ ബൊലേനോയുടെ മുഖഭാവത്തിന്റെ ഡിസൈനും വാഹനത്തിനുള്ളിൽ നൽകിയിട്ടുള്ള ഹെഡ് അപ്പ് ഡിസ്പ്ലേയുമാണ് ടീസറിൽ നൽകിയിട്ടുള്ളത്.ടീസർ പുറത്തുവിട്ടതിനൊപ്പം പുതിയ ബൊലേനോയുടെ ബുക്കിങ്ങ് തുറന്നതായും മാരുതി പ്രഖ്യാപിച്ചു. 11,000 രൂപ ബുക്കിങ്ങ് തുകയായി സ്വീകരിച്ചാണ് ഈ വാഹനത്തിനുള്ള ബുക്കിങ്ങ് സ്വീകരിക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ഈ മാസം തന്നെ പുതിയ ബൊലേനോ അവതരിപ്പിക്കുമെന്നും ഫെബ്രുവരി അവസാനത്തോടെ ഇത് ഉപയോക്താക്കൾക്ക് നൽകി തുടങ്ങാൻ സാധിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.തലമുറ മാറ്റമെന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന മുഖം മിനുക്കലാണ് പുതിയ ബൊലേവനോയിൽ വരുത്തിയിട്ടുള്ളതെന്നാണ് സൂചന. മുഖഭാവത്തിൽ ഉൾപ്പെടെ വരുത്തിയിട്ടുള്ള ഡിസൈൻ മാറ്റങ്ങൾ, പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ ആദ്യമായി നൽകുന്ന ഫീച്ചറുകൾ എന്നിവയാണ് ഈ വരിവിൽ ബൊലേനോയിൽ നൽകിയിട്ടുള്ളത്. ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന സുരക്ഷ സംവിധാനങ്ങളും ഈ വരവിൽ ബൊലേനോയിൽ നൽകിയിട്ടുണ്ടെന്നാണ് മാരുതി അറിയിച്ചിട്ടുള്ളത്.വാഹനത്തിൽ വരുത്തിയിട്ടുള്ള ഡിസൈൻ മാറ്റങ്ങൾ സൂചിപ്പിക്കുന്ന ടീസറാണ് മാരുതി വെളിപ്പെടുത്തിയിട്ടുള്ളത്. എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന ഹെഡ്ലാമ്പാണ് ഇത്തവണ ബൊലേനോയിൽ നൽകിയിട്ടുള്ളത്. പുതുമയുള്ള ഗ്രില്ല് എന്നിവയാണ് എക്സ്റ്റീരിയറിലുള്ളത്. ഈ ശ്രേണിയിൽ തന്നെ ആദ്യമായി നൽകിയിട്ടുള്ള ഹെഡ് അപ്പ് ഡിസ്പ്ലേയാണ് അകത്തളത്തിലെ പുതുമ. ഫ്ളോട്ടിങ്ങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഈ വരവിൽ നൽകുന്നുണ്ട്.2022 ബൊലേനൊയിൽ മെക്കാനിക്കലായി മാറ്റം വരുത്തിയേക്കില്ലെന്നാണ് വിവരം. 1.2 ലിറ്റർ വി.വി.ടി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് ഡ്യുവൽ വി.വി.ടി. എൻജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ഈ എൻജിനുകൾ യഥാക്രമം 82 ബി.എച്ച്.പിയും 89 ബി.എച്ച്.പിയും പവർ ഉത്പാദിപ്പിക്കും. രണ്ട് എൻജിനിലും 113 എൻ.എം. ആണ് ടോർക്ക്.

Related Articles

Back to top button